
പാറശാല: തെക്കൻ കേരളത്തിലെ പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ വ്ലാത്താങ്കര മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ കുടുംബവർഷ ആഘോഷങ്ങൾ സമാപിച്ചു. നെയ്യാറ്റിൻകര രൂപതയിൽ 2021 മാർച്ച് മുതൽ 2022 ജൂൺ വരെയാണ് കുടുംബ വർഷമായാണ് ആചരിച്ചത്. ഇടവക വികാരിയും നെയ്യാറ്റിൻകര രൂപതാ കോഓർഡിനേറ്ററുമായ വി.പി. ജോസ് സമാപന ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചു.
ഇടവക കുടുംബ പ്രേഷിതത്വ ശുശ്രൂഷ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വ്ലാത്താങ്കര ഇടവകയിലെ ബിഗ് ഫാമിലിയും നാലു മക്കളുടെ മാതാപിതാക്കളുമായ പ്രീൻ എസ്.മണി - ദിവ്യാ.പി.ദേവ് കുടുംബത്തെ ചടങ്ങിൽ ആദരിച്ചു. മക്കളായ ആൻസാവിയോ, ആഗ്നസ്ഡിയോ, എയ്ഡൻപൗലോ, കാതറിൻ ഡിയോ എന്നിവരുൾപ്പെട്ട കുടുംബത്തെ കേരള ലത്തീൻ കത്തോലിക്കാ സഭയും ബിഗ് ഫാമിലിയായി തിരഞ്ഞെടുത്തിരുന്നു.
കുടുംബ പ്രേഷിതത്വ ശുശ്രൂഷ സെക്രട്ടറി വിനോദ്.വി, പാരീഷ് കൗൺസിൽ സെക്രട്ടറി ജോൺസ് രാജ്, കോഓർഡിനേറ്റർ ജിനുകുമാർ എന്നിവർ സംസാരിച്ചു.