
പാറശാല: 4 കോടി രൂപ ചെലവിൽ നടപ്പിലാക്കുന്ന എ.വി.എം കനാൽ നവീകരണവുമായി ബന്ധപ്പെട്ട് നടന്ന ആലോചന യോഗം നവകേരളം കർമ്മ പദ്ധതിയുടെ കോ-ഓർഡിനേറ്റർ ഡോ.ടി.എൻ സീമ ഉദ്ഘാടനം ചെയ്തു.കെ.ആൻസലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്എസ്.കെ.ബെൻഡാർവിൻ, കുളത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.സുധാർജ്ജുനൻ,പ്രൊഫ.നാരായണൻ,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ആര്യദേവൻ തുടങ്ങിയവർ സംസാരിച്ചു.