വിഴിഞ്ഞം: സ്കൂൾ പരിസരത്ത് നിരോധിത പുകയില ഉത്പന്നങ്ങൾ വിറ്റ സ്ത്രീയെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. വിഴിഞ്ഞം വാറുവിളാകം ഫാത്തിമാ മൻസിലിൽ നൂർജഹാനെയാണ് (41) പിടികൂടിയത്. 450 ഓളം പാക്കറ്റ് വിജയബാങ്കിന് സമീപമുള്ള കടയിൽ നിന്ന് പിടിച്ചെടുത്തു. സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ട് പുകയില കച്ചവടം നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് കോട്ടപ്പുറം സെന്റ് മേരീസ് സ്കൂളിന് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ഇൻസ്‌പെക്ടർ പ്രജീഷ് ശശി, എസ്.ഐ സമ്പത്, സി.പി.ഒ വിജിത, കെ.ജി. പ്രസാദ്, ലിജോ മണി,
സാബു ചന്ദ്രൻ, സാജൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.