തിരുവനന്തപുരം:റവന്യൂ വകുപ്പിന്റെ വിഷൻ ആൻഡ് മിഷൻ 2021-26 പദ്ധതിയുടെ ഭാഗമായി ആവിഷ്‌കരിച്ച ജില്ലാ റവന്യൂ അസംബ്ലിയുടെ രണ്ടാം ഘട്ടത്തിന് തിരുവനന്തപുരത്ത് തുടക്കമായി.മന്ത്രി കെ.രാജന്റെ നേതൃത്വത്തിൽ 'എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാർട്ട്' എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജില്ലാ റവന്യൂ അസംബ്ലിയുടെ രണ്ടാം ഘട്ടത്തിന്റെ ആദ്യ ദിവസമായ ഇന്നലെ ജില്ലയിലെ മന്ത്രിമാരും എം.എൽ.എമാരും പങ്കെടുത്തു കൊണ്ടുള്ള റവന്യൂ അസംബ്ലി നടന്നു. മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു,ജി.ആർ.അനിൽ, എം.എൽ.എമാരായ കെ.ആൻസലൻ, വി.കെ.പ്രശാന്ത്, ജി.സ്റ്റീഫൻ, ഐ.ബി.സതീഷ്,വി.ജോയ്,ഡി.കെ.മുരളി,സി.കെ. ഹരീന്ദ്രൻ,എം.വിൻസെന്റ്,വി.ശശി തുടങ്ങിയവർ പങ്കെടുത്തു. റവന്യൂ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ.ജയതിലക്,ലാൻഡ് റവന്യൂ കമ്മിഷണർ കെ.ബിജു അടക്കമുളളവരും പങ്കെടുത്തു.