1

വിഴിഞ്ഞം:കോവളം വാഴമുട്ടം ഗവൺമെന്റ് ഹൈസ്കൂളിൽ വായന വാരാചരണത്തിന്റെ സമാപനചടങ്ങും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡെവലപ്മെന്റ് കമ്മീഷണർ ജി.കൃഷ്ണകുമാർ നിർവഹിച്ചു. ഡോ.പി.അജികുമാർ വിദ്യാർത്ഥികളുമായി വായന വാരാചരണ സംവാദം നടത്തി.പി.ടി.എ പ്രസിഡന്റ് അനീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് ശ്രീജ.ജി.എസ് അദ്ധ്യാപകരായ എ.ഷജീർ, കെ.വി.ഷാജി,എ.ജെ.സജീന,സ്റ്റാഫ് സെക്രട്ടറി ഡി.ബിനു എന്നിവർ സംസാരിച്ചു. വാരാചരണത്തിന്റെ ഭാഗമായി നടത്തിയ വിവിധ സാഹിത്യ മത്സരത്തിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് സമ്മാനവും വിതരണം ചെയ്തു.