ks-sudhakaran-and-vd-sath

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ അന്വേഷണം നടത്തി സത്യം തെളിയുന്നത് വരെ മുഖ്യമന്ത്രിക്കെതിരായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷ നേതാവ് വി.‌ഡി. സതീശൻ പറഞ്ഞു. ആരോപണങ്ങളിലൊന്നിനു പോലും മുഖ്യമന്ത്രിക്ക് മറുപടിയുണ്ടായില്ല. ആരോപണങ്ങൾ വർഗീയവത്കരിച്ച് രക്ഷപ്പെടാനാണ് സർക്കാർ നിയമസഭയിൽ ശ്രമിച്ചത്. ആറന്മുള കണ്ണാടിയുള്ള ബാഗിന് എന്തിനാണ് ഡിപ്ലോമാറ്റിക് പരിരക്ഷ?. ബാഗ് മറന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് കള്ളമാണ്. മറന്നുപോയ ബാഗ് കോൺസുൽ ജനറൽ വഴി കൊടുത്തയച്ചതായി എം.ശിവശങ്കർ പറഞ്ഞിട്ടുണ്ട്. സ്വപ്‌നക്കേസിൽ വിജിലൻസ് ഡയറക്ടറെ മാറ്റിയതിലും മുഖ്യമന്ത്രി മിണ്ടിയിട്ടില്ല. മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആക്ഷേപം ഉന്നയിച്ച ഷാജ് കിരണിനെ അറസ്റ്റ് ചെയ്യാത്തതെന്താണ്. മകൾക്കെതിരായ പരാമർശങ്ങളോട് മുഖ്യമന്ത്രി ക്ഷോഭിച്ചു. എന്നാൽ മാത്യു കുഴൽനാടൻ അതിന് തെളിവ് നൽകി. ഇനി മുഖ്യമന്ത്രിയാണ് മറുപടി നൽകേണ്ടത്.

പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥിയായ യശ്വന്ത് സിൻഹയെ സ്വീകരിക്കാൻ 20 മന്ത്രിമാരുണ്ടായിട്ടും ഇടതുപക്ഷത്ത് നിന്ന് ആരുമെത്തിയില്ലെന്നത് അദ്ഭുതമാണ്. മോദിയെ പിണക്കിയാൽ അന്വേഷണം ശക്തമാകുമെന്ന് ഭയന്നാണോ ഇതെന്ന് സർക്കാർ പറയണം.- സതീശൻ പറഞ്ഞു.

 മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞ​ത് ​തൊ​ണ്ട​തൊ​ടാ​തെ​ ​വി​ഴു​ങ്ങി​ല്ല​:​ ​കെ.​ ​സു​ധാ​ക​രൻ

സ്വ​ർ​ണ്ണ​ക്ക​ട​ത്തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​നി​യ​മ​സ​ഭ​യി​ലെ​ ​വി​ശ​ദീ​ക​ര​ണം​ ​തൊ​ണ്ട​ ​തൊ​ടാ​തെ​ ​വി​ഴു​ങ്ങാ​ൻ​ ​സാ​ദ്ധ്യ​മ​ല്ലെ​ന്ന് ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​സു​ധാ​ക​ര​ൻ​ ​എം.​പി​ ​പ്ര​സ്താ​വ​ന​യി​ൽ​ ​പ​റ​ഞ്ഞു.​ ​പ്ര​തി​പ​ക്ഷ​മു​ന്ന​യി​ച്ച​ ​ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് ​മ​റു​പ​ടി​ ​പ​റ​യാ​തെ​ ​മു​ഖ്യ​മ​ന്ത്രി​ ​തെ​ന്നി​മാ​റു​ന്ന​ത് ​മ​ടി​യി​ൽ​ ​ക​ന​മു​ള്ള​ത് ​കൊ​ണ്ടാ​ണോ.​ ​സ്വ​ർ​ണ്ണ​ക്ക​ട​ത്ത്,​ ​ക​റ​ൻ​സി​ ​ക​ട​ത്ത് ​തു​ട​ങ്ങി​യ​വ​യി​ൽ​ ​ഹൈ​ക്കോ​ട​തി​ ​മേ​ൽ​നോ​ട്ട​ത്തി​ൽ​ ​സി.​ബി.​ഐ​ ​അ​ന്വേ​ഷ​ണം​ ​വേ​ണ​മെ​ന്നാ​ണ് ​പ്ര​തി​പ​ക്ഷ​ ​ആ​വ​ശ്യം.​ ​അ​തി​നോ​ട് ​മു​ഖ്യ​മ​ന്ത്രി​ ​മു​ഖം​ ​തി​രി​ക്കു​ക​യാ​ണ്.​ ​സ്വ​പ്ന​യു​ടെ​ ​ര​ഹ​സ്യ​മൊ​ഴി​ ​ക​ള​വെ​ങ്കി​ൽ​ ​നി​യ​മ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കാ​ത്ത​തെ​ന്തു​കൊ​ണ്ടെ​ന്ന​ ​ചോ​ദ്യ​ത്തി​നും​ ​മ​റു​പ​ടി​യി​ല്ല.