ll

വർക്കല :കട്ടച്ചിറ വെള്ളാപ്പള്ളി നടേശൻ കോളേജ് ഒഫ് എൻജിനിയറിംഗിന്റെ ഭരണച്ചുമതല അനുകൂല-കോടതിവിധി വന്നിട്ടും കൈമാറാത്തതിനെതിരെ യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ച സംസ്ഥാന നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയൻ,യൂത്ത് മൂവ്മെന്റ് എന്നിവയുടെ നേതൃത്വത്തിൽ വർക്കലയിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. യൂണിയൻ പ്രസിഡന്റ് കല്ലമ്പലം നകുലൻ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി അജി.എസ്.ആർ.എം അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ വൈസ് പ്രസിഡന്റ് ജി.തൃദീപ്,യൂത്ത് മൂവ്മെന്റ് നേതാക്കളായ രജനു പനയറ,അനൂപ് വെന്നിക്കോട്,അനിൽ വിളയിൽ,വനിതാസംഘം സെക്രട്ടറി സീമ,യൂണിയൻ കൗൺസിലർ പീതാംബര പണിക്കർ തുടങ്ങിയവർ പങ്കെടുത്തു.