
കോവളം:വെങ്ങാനൂർ ഗ്രാമ പഞ്ചായത്തിലെ 14-ാo പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുള്ള പദ്ധതി ആസൂത്രണ സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി മൻമോഹനൻ ഉദ്ഘാടനം ചെയ്തു.പെരിങ്ങമല സി.എസ്. സെന്റർ ഹാളിൽ നടന്ന വാർഷിക പദ്ധതി രൂപീകരണ യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.ശ്രീകുമാർ അദ്ധ്യക്ഷതവഹിച്ചു.വൈസ് പ്രസിഡന്റ് റാണി വത്സൻ സ്വാഗതവും സെക്രട്ടറി അപ്സര കുമാർ നന്ദിയും പറഞ്ഞു.പദ്ധതിരേഖ സുരേന്ദ്രനും പരിഷ്കരിച്ച വികസനരേഖ പി.വൈ. അനിൽകുമാറും ചേർന്ന് അവതരിപ്പിച്ചു.