surya

അക്കാദമി ഒഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസ് കമ്മിറ്റിയിൽ അംഗമാകാൻ സൂര്യയെ ക്ഷണിച്ച് ഒാസ്കാർ അക്കാഡമി. ഇൗ ബഹുമതി നേടുന്ന ആദ്യ തെന്നിന്ത്യൻ താരം കൂടിയാണ് സൂര്യ. ഒാസ്കാർ അക്കാഡമിയിൽ അംഗമാകുന്നതോടെ ലോസ് ഏഞ്ചൽസിൽ വർഷംതോറും നടക്കുന്ന ഒാസ്കാർ അവാർഡുകൾക്ക് വോട്ട് ചെയ്യാൻ സൂര്യ അർഹത നേടും. ബോളിവുഡ് താരം കജോൾ, സംവിധായകരായ സുഷ്മിത ഘോഷ്, റൈറ്റിംഗ് വിത്ത് ഫയർ എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്ത മലയാളിയായ റിന്റു തോമസ് എഴുത്തുകാരിയും ചലച്ചിത്രനിർമ്മാതാവുമായ റീമ കഗ്തി എന്നിവരെയും അക്കാഡമിയിൽ അംഗമാകാൻ ക്ഷണിച്ചിട്ടുണ്ട്.