
കേരളസർവകലാശാല മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷയുടെ പ്രാക്ടിക്കൽ ജൂലായ് നാലിന് ആരംഭിക്കും.
ആഗസ്റ്റിൽ നടത്തിയ ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എ. സ്പെഷ്യൽ പരീക്ഷയുടെ കരട് മാർക്ക് ലിസ്റ്റ് വിദ്യാർത്ഥികളുടെ പ്രൊഫൈലിൽ ലഭിക്കും. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലായ് എട്ടു വരെ അപേക്ഷിക്കാം.
രണ്ടാം വർഷ ബി.ബി.എ (ആന്വൽ സ്‌കീം - പ്രൈവറ്റ് രജിസ്‌ട്രേഷൻ) (റെഗുലർ - 2020 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2017 & 2018 അഡ്മിഷൻ) പരീക്ഷയ്ക്ക് പിഴകൂടാതെ ജൂലായ് 8 വരെയും 150 രൂപ പിഴയോടെ 13 വരെയും 400 രൂപ പിഴയോടെ 15 വരെയും ഓഫ്‌ലൈനായി അപേക്ഷിക്കാം.
ജൂലായിൽ നടത്തുന്ന ഒന്ന്, മൂന്ന് സെമസ്റ്റർ മാസ്റ്റർ ഒഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് (2020 സ്‌കീം) പരീക്ഷയ്ക്ക് പിഴകൂടാതെ ജൂലായ് 4 വരെയും 150 രൂപ പിഴയോടെ 7 വരെയും 400 രൂപ പിഴയോടെ 8വരെയും അപേക്ഷിക്കാം.