കൊല്ലം: വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ ചോളമണ്ഡലം ഫിനാസുകാർ നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് ആർ.വൈ.എഫ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫിനാൻസ് ഓഫീസിന്റെ ഭിത്തിയിൽ എഴുതി പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് എഫ്. സ്റ്റാലിൻ, സെക്രട്ടറി സുഭാഷ് എസ്.കല്ലട, സംസ്ഥാന എക്സിക്യുട്ടീവ് അംഗം ഡേവിഡ് സേവ്യർ, സംസ്ഥാന കമ്മിറ്റി അംഗം നവീൻ നീണ്ടകര, നയോജക മണ്ഡലം സെക്രട്ടറി തൃദീപ് ആശ്രമം, നസിമുദ്ദീൻ എന്നിവർ നേതൃത്വം നൽകി. പ്രവർത്തകരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി