yashwant-sinha

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ സംയുക്ത രാഷ്ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിൻഹയെ കേരളം വരവേറ്റതിനൊപ്പം അദ്ദേഹത്തെ സ്വീകരിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിൽ ഭരണമുന്നണി പ്രതിനിധികളാരും എത്താത്തതിനെച്ചൊല്ലി വിവാദവും പൊട്ടിപ്പുറപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം രാത്രിയാണ് അദ്ദേഹം എത്തിയത്. വരവേൽക്കാൻ ഇടതുമുന്നണി പ്രതിനിധികൾ എത്താത്തതിനെ പ്രതിപക്ഷം വിമർശിച്ചതോടെ ഇരുമുന്നണിയിലേയും നേതാക്കൾ തമ്മിൽ വാക്പോര് രൂക്ഷമായി. വിമാനത്താവളത്തിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിലാണ് യു.ഡി.എഫ് നേതാക്കൾ സ്വീകരിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഭയന്നിട്ടാണ് ഇടതു നേതാക്കൾ എത്താതിരുന്നതെന്നാണ് കോൺഗ്രസ് കുറ്റപ്പെടുത്തൽ. എന്നാൽ ഭിന്നിപ്പുണ്ടാക്കുന്ന ഇത്തരം പ്രതികരണങ്ങൾ ബി.ജെ.പിയെ സഹായിക്കാനാണെന്ന് സി.പി.എം തിരിച്ചടിച്ചു. ഔദ്യോഗിക പദവി വഹിക്കുന്ന ആളല്ലാത്തതിനാൽ സർക്കാർ ഔദ്യോഗികമായി സ്വീകരണപരിപാടി ഒരുക്കേണ്ടതില്ല. എന്നാൽ, ഇരുമുന്നണികളുടെയും സംയുക്ത അതിഥിയെന്ന നിലയ്ക്ക് രാഷ്ട്രീയ മര്യാദയുടെ ഭാഗമായാണ് പ്രതിപക്ഷനേതാക്കൾ വിമാനത്താവളത്തിലെത്തിയത്.

ഭരണകക്ഷിയിലെ അംഗങ്ങളുമായുള്ള സിൻഹയുടെ കൂടിക്കാഴ്ചയ്ക്കുള്ള ഏകോപനം നിർവഹിച്ചത് മന്ത്രി പി. രാജീവാണ്. പ്രതിപക്ഷത്തെ ഏകോപനച്ചുമതല വി.ഡി. സതീശനും.സിൻഹ താമസിക്കുന്ന മാസ്കോട്ട് ഹോട്ടലിൽ ഇന്നലെ ഉച്ചയ്ക്ക് മന്ത്രി രാജീവ് എത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. 20 മന്ത്രിമാർ തലസ്ഥാനത്തുണ്ടായിട്ടും ആരും വിമാനത്താവളത്തിൽ ചെല്ലാതിരുന്നത് മോദിയെ ഭയന്നിട്ടാണോയെന്ന് വി.ഡി. സതീശൻ ചോദിച്ചു. പോകാതിരുന്നതിന് പിന്നിൽ മോദി ഫോബിയയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പരിഹസിച്ചു.

എന്നാൽ നല്ല ബി.ജെ.പി മനസുള്ളവർക്ക് മാത്രമേ ഇത്തരത്തിൽ വിമർശിക്കാനാവൂ എന്ന് മന്ത്രി രാജീവ് പ്രതികരിച്ചു. കേരളത്തിൽ നിന്ന് മുഴുവൻ വോട്ടുകളും സിൻഹയ്ക്ക് ലഭിക്കും. എങ്ങനെയാണ് ഇതൊക്കെ വിവാദമാക്കാനാകുന്നതെന്നും അദ്ദേഹം ചോദിച്ചു.

സിൻഹയുടെ കേരള സന്ദർശനത്തിന്റെ ചുമതലയേറ്റെടുത്തവരിൽ ഒരാൾ മന്ത്രി രാജീവാണെന്നും അദ്ദേഹത്തെ സ്വീകരിക്കാനും താമസമൊരുക്കാനും ഭരണപക്ഷത്തുള്ളവർ ഇടപെട്ടിരുന്നതായും മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. തന്റെ ഓഫീസിലെ ഒരാളുടെ സേവനവും വിട്ടുകൊടുത്തു.

ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നയാൾ സമൂഹമാദ്ധ്യമത്തിൽ പ്രതികരിക്കുമ്പോൾ വസ്തുതകൾ മനസിലാക്കണമായിരുന്നു. എൽ.ഡി.എഫിനെ അടിക്കാൻ വടി കിട്ടിപ്പോയിയെന്ന മട്ടിൽ ഒരുമിച്ചു നിൽക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിലെങ്കിലും എടുത്തുചാടരുതായിരുന്നുവെന്നും റിയാസ് പറഞ്ഞു.

 എം.എൽ.എമാരെ കണ്ട് സിൻഹ

കേരളത്തിൽ നിന്ന് പ്രചാരണത്തിന് തുടക്കംകുറിച്ച യശ്വന്ത് സിൻഹ ഇന്നലെ ഉച്ചകഴിഞ്ഞ് നിയമസഭാ മെമ്പേഴ്സ് ലോഞ്ചിൽ വച്ച് ഇരുമുന്നണികളിലും പെട്ട എം.പിമാരുമായും എം.എൽ.എമാരുമായും കൂടിക്കാഴ്ച നടത്തി.

 എ​ല്ലാ​ ​വോ​ട്ടും നേ​ടി​ സി​ൻ​ഹ​ ​പ്ര​ചാ​ര​ണം​ ​തു​ട​ങ്ങി

​രാ​ഷ്ട്ര​പ​തി​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​സം​സ്ഥാ​ന​ത്തെ​ ​എ​ല്ലാ​വോ​ട്ടു​ക​ളും​ ​സ്വ​ന്ത​മാ​ക്കി​ ​സം​യു​ക്ത​ ​പ്ര​തി​പ​ക്ഷ​ ​സ്ഥാ​നാ​ർ​ത്ഥി​ ​യ​ശ്വ​ന്ത് ​സി​ൻ​ഹ​ ​കേ​ര​ള​ത്തി​ൽ​ ​നി​ന്ന് ​ഇ​ന്ന​ലെ​ ​ദേ​ശീ​യ​ത​ല​ത്തി​ലെ​ ​പ്ര​ചാ​ര​ണം​ ​തു​ട​ങ്ങി. നി​യ​മ​സ​ഭ​യി​ലെ​ ​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ​ ​ത​മ്പി​ഹാ​ളി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ന്റെ​ ​സാ​ന്നി​ദ്ധ്യ​ത്തി​ൽ​ ​പ്ര​ചാ​ര​ണം​ ​തു​ട​ങ്ങി​യ​ ​സി​ൻ​ഹ​ ​പി​ന്നീ​ട് ​അ​തേ​ ​വേ​ദി​യി​ൽ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​നേ​യും​ ​പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ളേ​യും​ ​പ്ര​ത്യേ​കം​ ​ക​ണ്ടും​ ​വോ​ട്ട​ഭ്യ​ർ​ത്ഥി​ച്ചു.​ ​ഒ​രു​ ​സം​സ്ഥാ​ന​ത്തെ​ ​മൊ​ത്തം​ ​വോ​ട്ടും​ ​കി​ട്ടു​ന്ന​ത് ​കേ​ര​ള​ത്തി​ൽ​ ​നി​ന്നാ​യ​തി​നാ​ലാ​ണ് ​ഇ​വി​ടെ​ ​നി​ന്ന് ​പ്ര​ചാ​ര​ണം​ ​തു​ട​ങ്ങി​യ​ത്.
രാ​ഷ്ട്ര​പ​തി​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​വ്യ​ക്തി​ത്വ​ങ്ങ​ളു​ടെ​ ​മ​ത്സ​ര​മ​ല്ല,​ആ​ശ​യ​ങ്ങ​ളു​ടെ​ ​പോ​രാ​ട്ട​മാ​ണെ​ന്ന് ​യ​ശ്വ​ന്ത് ​സി​ൻ​ഹ​ ​പ​റ​ഞ്ഞു. സ്വ​ന്തം​ ​പ​ത്രി​ക​ ​നേ​രി​ട്ട് ​വ​ര​ണാ​ധി​കാ​രി​ക്ക് ​ന​ൽ​കാ​നാ​കാ​ത്ത​ ​സ്ഥാ​നാ​ർ​ത്ഥി​യാ​ണ് ​ഭ​ര​ണ​മു​ന്ന​ണി​യു​ടേ​ത്.​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​യാ​ണ് ​അ​വ​രു​ടെ​ ​പ​ത്രി​ക​ ​ന​ൽ​കി​യ​ത്.​ ​ആ​ദ്യ​ ​വ​നി​താ​ ​രാ​ഷ്ട്ര​പ​തി​യാ​യ​ ​പ്ര​തി​ഭാ​പാ​ട്ടീ​ൽ​ ​അ​ന്ന​ത്തെ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​മ​ൻ​മോ​ഹ​ൻ​സിം​ഗി​ന്റെ​ ​സാ​ന്നി​ദ്ധ്യ​ത്തി​ൽ​ ​നേ​രി​ട്ടാ​ണ് ​പ​ത്രി​ക​ ​ന​ൽ​കി​യ​ത്.
നി​ശ​ബ്ദ​നാ​യ,​ ​റ​ബ്ബ​ർ​ ​സ്റ്റാ​മ്പാ​യ​ ​ആ​ള​ല്ല​ ​രാ​ഷ്‌​ട്ര​പ​തി​ ​ആ​കേ​ണ്ട​ത്.​ ​സ​ർ​ക്കാ​രി​നോ​ട് ​കാ​ര്യ​ങ്ങ​ൾ​ ​തു​റ​ന്നു​പ​റ​യാ​നും​ ​തെ​റ്റു​ക​ൾ​ ​തി​രു​ത്തി​ക്കാ​നും​ ​ക​ഴി​വു​ള്ള​ ​വ്യ​ക്തി​യാ​ണ് ​ആ​ ​സ്ഥാ​ന​ത്ത് ​വ​രേ​ണ്ട​ത്.​ 2018​ ​വ​രെ​ ​താ​ൻ​ ​ബി.​ജെ.​പി​ക്കൊ​പ്പ​മാ​യി​രു​ന്നു.​ ​ബി.​ജെ.​പി​ ​സ​ർ​ക്കാ​രി​ന്റെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും​ ​ന​യ​ങ്ങ​ളി​ലും​ ​മ​ടു​ത്താ​ണ് ​പാ​ർ​ട്ടി​ ​വി​ട്ട​ത്.​ ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​ ​ഏ​കാ​ധി​പ​ത്യ​ ​ന​ട​പ​ടി​ക​ളോ​ട് ​യോ​ജി​ക്കാ​നാ​യി​ല്ല.​ ​അ​ന്ന് ​മു​ത​ൽ​ ​സ്വ​ന്തം​ ​പാ​ത​യി​ൽ​ ​പോ​രാ​ടു​ക​യാ​ണ്.​ ​ആ​ ​പോ​രാ​ട്ടം​ ​ശ​ക്ത​മാ​ക്കാ​നു​ള്ള​ ​അ​വ​സ​ര​മാ​ണ് ​സം​യു​ക്ത​ ​പ്ര​തി​പ​ക്ഷ​ ​സ്ഥാ​നാ​ർ​ത്ഥി​യാ​യ​തി​ലൂ​ടെ​ ​ത​നി​ക്ക് ​ല​ഭി​ച്ച​തെ​ന്ന് ​സി​ൻ​ഹ​ ​പ​റ​ഞ്ഞു.
രാ​ജ്യ​ത്തെ​ ​പ്ര​ത്യേ​ക​ ​അ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ് ​സം​യു​ക്ത​ ​പ്ര​തി​പ​ക്ഷ​ ​സ്ഥാ​നാ​ർ​ത്ഥി​യാ​യി​ ​യ​ശ്വ​ന്ത് ​സി​ൻ​ഹ​യെ​ ​അം​ഗീ​ക​രി​ച്ച​തെ​ന്നും​ ​രാ​ഷ്ട്ര​പ​തി​യാ​കാ​ൻ​ ​യോ​ഗ്യ​ത​യു​ള്ള​ ​വ്യ​ക്തി​യാ​ണ് ​അ​ദ്ദേ​ഹ​മെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​പ​റ​ഞ്ഞു. മ​ന്ത്രി​ ​കെ.​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​സ്വാ​ഗ​ത​വും​ ​ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ​ ​ന​ന്ദി​യും​ ​പ​റ​ഞ്ഞു. എ​ൽ.​ഡി.​എ​ഫ് ​എം.​എ​ൽ.​എ​മാ​രും​ ​ജോ​ൺ​ ​ബ്രി​ട്ടാ​സ് ​എം.​പി​യും​ ​ഘ​ട​ക​ക​ക്ഷി​ ​നേ​താ​ക്ക​ളാ​യ​ ​റോ​ഷി​ ​അ​ഗ​സ്റ്റി​ൻ,​ ​തോ​മ​സ് ​കെ.​ ​തോ​മ​സ്,​ ​അ​ഹ​മ്മ​ദ് ​ദേ​വ​ർ​കോ​വി​ൽ,​ ​ആ​ന്റ​ണി​ ​രാ​ജു​ ​എ​ന്നി​വ​രും​ ​സ​ന്നി​ഹി​ത​രാ​യി​രു​ന്നു.
ആ​ ​ച​ട​ങ്ങി​ന് ​ശേ​ഷ​മാ​ണ് ​സി​ൻ​ഹ​ ​യു.​ഡി.​എ​ഫ് ​അം​ഗ​ങ്ങ​ളോ​ട് ​വോ​ട്ട് ​ചോ​ദി​ച്ച​ത്.​ ​പ്ര​തി​പ​ക്ഷ​ത്തെ​ 41​ ​എം.​എ​ൽ.​എ​മാ​രു​ടേ​യും​ 19​എം.​പി​മാ​രു​ടേ​യും​ ​വോ​ട്ടു​ക​ൾ​ ​സി​ൻ​ഹ​യ്ക്ക് ​ല​ഭ്യ​മാ​ക്കു​മെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു. പി.​കെ.​ ​കു​ഞ്ഞാ​ലി​ക്കു​ട്ടി,​ ​കെ.​ ​മു​ര​ളീ​ധ​ര​ൻ​ ​എം.​പി.,​ ​എം.​കെ.​മു​നീ​ർ,​ ​പി.​സി.​ ​വി​ഷ്ണു​നാ​ഥ് ​എ​ന്നി​വ​ർ​ ​പൂ​ച്ചെ​ണ്ട് ​ന​ൽ​കി​ ​സി​ൻ​ഹ​യെ​ ​സ്വീ​ക​രി​ച്ചു.​ ​യു.​ഡി.​എ​ഫ് ​എം.​എ​ൽ.​എ​മാ​രും​ ​സ​ന്നി​ഹി​ത​രാ​യി​രു​ന്നു.