നെടുമങ്ങാട്: സ്വതന്ത്ര തോട്ടം തൊഴിലാളി യൂണിയൻ (എസ്‌.ടി.യു) തിരുവനന്തപുരം ജില്ലാ പ്രതിനിധി സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് വഞ്ചുവം ഷറഫിന്റെ അദ്ധ്യക്ഷതയിൽ എസ്‌.ടി.യു പ്രസിഡന്റ് മാഹീൻ അബുബേക്കർ ഉദ്ഘാടനം ചെയ്തു. തൊഴിലാളികളുടെ മക്കൾക്ക്‌ വിദ്യാഭ്യാസ ആനുകൂല്യം വർദ്ധിപ്പിക്കണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. യോഗത്തിൽ പേട്ട അശോകൻ നിരീക്ഷകനായി.എസ്‌.ടി.യു ജില്ലാ സെക്രട്ടറി സക്കീർ ഹുസൈൻ,കല്ലമ്പലം ജവാദ്,നാഗച്ചേരി ദിലീപ്,സംസ്ഥാന വൈസ് പ്രസിഡന്റ്‌ വഞ്ചുവം ഷറഫ്,മഞ്ചു കിളിമാനൂർ,പുഴനാട് ഷഹീർ,അഹമ്മദ്,യാസിൽ ആലംകോട്,ഫിറോസ്,സലാം വെമ്പായം,അൽ ആമീൻ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി പ്രധിനിധിയായി വഞ്ചുവം ഷറഫിനെ തിരഞ്ഞെടുത്തു. ഭാരവാഹികളായി: കല്ലമ്പലം ജവാദ്(പ്രസിഡന്റ്),ഷറഫ് (വർക്കിംഗ്‌ പ്രസിഡന്റ്), കിളിമാനൂർ വിജയകുമാരി,സൈനുലാബ്ദീൻ,ജവാദ് പുലിപ്പാറ( വൈസ് പ്രസിഡന്റുമാർ), നാഗച്ചേരി ദിലീപ്(ജനറൽ സെക്രട്ടറി), ഒ.ബി.കെ.ഷാജി,മഞ്ചു കിളിമാനൂർ(സെക്രട്ടറിമാർ), നൗഷാദ്(ട്രഷറർ).