തിരുവനന്തപുരം:സന്തോഷ് കീഴാറ്റൂരിന്റെ സോളോ നാടകം പെൺനടനും മെന്റലിസ്റ്റ് ഫാസിൽ ബഷീറിന്റെ 'ട്രിക്‌സ് മാനിയ' എന്ന മെന്റലിസം പ്രോഗ്രാമുമായി കേരള ആർട്സ് ആൻഡ് ക്രാഫ്‌റ്റ്സ് വില്ലേജിന്റെ 'സെന്റർ സ്റ്റേജി'ന് നാളെ വൈകുന്നേരം തുടക്കമാകും.എല്ലാ മാസവും ആദ്യത്തെയും മൂന്നാമത്തെയും വെള്ളിയാഴ്‌ചകളിൽ ക്രാഫ്‌റ്റ്‌സ് വില്ലേജിൽ സംഘടിപ്പിക്കുന്ന കലാ സംസ്‌ക്കാരിക പരിപാടിയാണ് 'സെന്റർ സ്റ്റേജ്'.വൈകിട്ട് ഏഴ് 7ന് ട്രിക്സ് മാനിയയും എട്ടുമണിയോടെ നാടകവും പ്രേക്ഷകർക്ക് മുന്നിലെത്തും. നാടകനടൻ ഓച്ചിറ വേലുക്കുട്ടിയാശാന്റെ നാടകജീവിതമാണ് പെൺനടന്റെ പ്രമേയം. സമൂഹത്തിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരായ ബോധവത്കരണമാണ് ട്രിക്‌സ് മാനിയ.കലാപരിപാടികൾക്ക് ക്രാഫ്‌റ്റ് വില്ലേജിലേക്കുള്ള പ്രവേശന ടിക്കറ്റ് അല്ലാതെ പ്രത്യേക ടിക്കറ്റില്ല.