
പൂവാർ: അരുമാനൂർ എം.വി ഹയർ സെക്കൻഡറി സ്കൂളിന്റെ ആദ്യ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് അരുമാനൂർ ദേവദാരു ഇൻഡോർ സ്‌റ്റേഡിയത്തിൽ പൂവാർ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ എസ്.ബി. പ്രവീൺ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സുരേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ഹെഡ്മിസ്ട്രസ് ജീജ ജി.റോസ്, സ്കൂളിലെ മുൻ കായിക അദ്ധ്യാപകൻ എസ്.സജീവ്, സ്റ്റാഫ് സെക്രട്ടറി വിജിൽ പ്രസാദ്, ജോയ് ജോൺസ് എന്നിവർ പങ്കെടുത്തു. തുടർന്ന് നടന്ന മത്സരങ്ങൾക്ക് കായിക അദ്ധ്യാപകൻ പി.വി. അഖിൽ നേതൃത്വം നൽകി. യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി 80ലേറെ വിദ്യാർത്ഥികൾ ടൂർണമെന്റിൽ പങ്കെടുത്തു.