
പാറശാല:അന്താരാഷ്ട്ര ലഹരി വിരുദ്ധദിനാചരണത്തിൻറെ ഭാഗമായി മര്യാപുരം സെന്റ് മേരീസ് ഹൈസ്കൂൾ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് കവി രാജൻ അമ്പൂരി ഉദ്ഘാടനം ചെയ്തു.പ്ലാമൂട്ടക്കട പി.ആർ.ദാസ് ചടങ്ങിൽ അദ്ധ്യയക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് ലാലി ടി.ജെ, ജയിൻ സാം,സ്റ്റീഫൻ തുടങ്ങിയവർ സംസാരിച്ചു.ലഹരിക്കെതിരെയുള്ള ബോധവത്കരണ ക്ലാസിനെ തുടർന്ന് വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തതിനെ തുടർന്നാണ് പിരിഞ്ഞ് പോയത്.