മലയിൻകീഴ് : മലയിൻകീഴ് ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ്.യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സ്നേഹസഞ്ജീവനി സഹപാടിക്ക് ഒരു കൈത്താങ്ങ് പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3ന് ഐ.ബി.സതീഷ്.എം.എൽ.എ.നിർവഹിക്കും.പി.ടി.എ.പ്രസിഡന്റ് എം.അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ സ്കൂൾ ഒാഡിറ്റോറിയത്തിൽ ചേരുന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ,വാർഡ് അംഗം കെ.വാസുദേവൻനായർ,പ്രിൻസിപ്പാൾ സി.റെജികുമാർ,ഹെഡ്മിസ്ട്രസ് കുമാരിരമ,എൻ.എസ്.എസ്.ജില്ലാ കോ-ഒർഡിനേറ്റർ ബിജു,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഷംസുദ്ദീൻ ലി എന്നിവർ സംസാരിക്കും.