photo

പാലോട്: ഭരതന്നൂർ സെക്ഷനിലെ മൈലമൂട് വന ഭാഗത്ത് പിക്അപ്പിൽ കൊണ്ടു വന്ന് മാലിന്യം നിക്ഷേപിച്ച സംഘത്തിനെ വാഹനം ഉൾപ്പെടെ കഴിഞ്ഞ ദിവസം രാത്രി പിടികൂടി. കൊല്ലം സ്വദേശികളായ ഷാജഹാൻ, നാസർ, നാസറുദ്ദീൻ എന്നിവരെയാണ് നൈറ്റ് പട്രോളിങ്ങിനിടെ പാലോട് റേഞ്ച് സ്റ്റാഫ് പിടികൂടിയത്. വിവിധ കടകളിൽ നിന്ന് ശേഖരിച്ച മാലിന്യം ചാക്കുകളിൽ കൊണ്ടു വന്ന് കാട്ടിൽ ഉപേക്ഷിക്കുമ്പോഴാണ് പ്രതികളെയും വാഹനത്തെയും പിടികൂടിയത്.

കസ്റ്റഡിയിലെടുത്ത പ്രതികളെ കോടതിയിൽ ഹാജരാക്കി. പാണ്ഡ്യൻപാറ വനമേഖലയിൽ സ്ഥിരമായി മാലിന്യം തള്ളുന്നുവെന്ന മാദ്ധ്യമ വാർത്തകളെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രാത്രികാല പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.