
തിരുവനന്തപുരം:കഴിഞ്ഞ ഒരു വർഷക്കാലത്തെ അനുഭവത്തിൽ നിന്നും കേരളത്തിലെ ഗതാഗത മന്ത്രി ആന്റണി രാജു പൂർണ്ണ പരാജയമാണെന്ന് തെളിഞ്ഞുവെന്നും ചുമതലപ്പെട്ട വകുപ്പിലെ തൊഴിലാളികളെ പട്ടിണിക്കിട്ട് കൊല്ലുന്നതിന് മന്ത്രി കൂട്ടുനിൽക്കുകയാണെന്നും എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ പറഞ്ഞു.കേരള സ്റ്റേറ്റ് ട്രാൻ.എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ ഗതാഗത മന്ത്രിയുടെ വസതിയലേക്ക് നടത്തിയ പട്ടിണി മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യൂണിയൻ വർക്കിംഗ് പ്രസിഡന്റ് എം.ശിവകുമാർ അദ്ധ്യക്ഷനായിരുന്നു. വാഴൂർ സോമൻ എം.എൽ.എ , എം.ജി.രാഹുൽ, കെ. മല്ലിക, വട്ടിയൂർക്കാവ് ശ്രീകുമാർ, സി.എസ് അനിൽ, എ.വി.ഉണ്ണികൃഷ്ണൻ , ടി.ആർ.ബിജു, വി.വേണുഗോപാൽ, കെ. മനോജ്, വി.പി. ബാബുരാജ്, സന്തോഷ് കണ്ണൻ, എ.അനീസ്, അരവിന്ദാക്ഷൻ, എം.ടി. ശ്രീലാൽ, എസ്.ജെ. പ്രദീപ്, ഡി.എ ദീപ, സന്ധ്യമോൾ ജയകുമാർ, തുടങ്ങിയവർ നേതൃത്വം നൽകി.