
കിളിമാനൂർ: കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ ഒ.എസ്.അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി മുരളി അദ്ധ്യക്ഷത വഹിച്ചു.വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.തുളസീധരൻ കരട് പദ്ധതി രേഖ അവതരിപ്പിച്ചു.ജില്ലാപഞ്ചായത്തംഗങ്ങളായ ടി.ബേബിസുധ,വി.പ്രിയദർശിനി പഞ്ചായത്ത് പ്രസിഡന്റുമാരായ ഡി.സ്മിത,എം.ഹസീന,ബേബീരവീന്ദ്രൻ,എം.ബിജുകുമാർ,ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ,പഞ്ചായത്ത് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്രീജാഉണ്ണികൃഷ്ണൻ സ്വാഗതവും ബ്ലോക്ക് സെക്രട്ടറി കെ.പി.ശ്രീജാറാണി നന്ദിയും പറഞ്ഞു.