
വർക്കല:ശുചിത്വ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സ്വച്ച് വിദ്യാലയ പുരസ്കാരം അയിരൂർ എം.ജി.എം സ്കൂളിന് ലഭിച്ചു.ക്ലാസ് മുറികളുടെയും പരിസരങ്ങളിലെയും ശുചിത്വം,ശുചിമുറി, കുടിവെളള വിതരണ സംവിധാനം,കൊവിഡ് പ്രതിരോധം,മാസ്ക് ഉപയോഗം,ഹാന്റ് വാഷ് തുടങ്ങി 64 ഇനങ്ങൾ പരിശോധിച്ചാണ് എം.ജി.എം മോഡൽ സ്കൂളിന് പുരസ്കാരം നൽകിയത്.കളക്ടർ നവജ്യോത് ഖോസ സ്കൂളിന് സർട്ടിഫിക്കറ്റ് നൽകി.വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സന്തോഷ് കുമാർ,മറ്റ് ഉദ്യോഗസ്ഥ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.സ്കൂൾ പ്രതിനിധി വിനായകൻ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.ജില്ലയിൽ ആറ് വിദ്യാലയങ്ങൾ തിരഞ്ഞെടുക്കപ്പെട്ടതിൽ എം.ജി.എം സ്കൂൾ ഫൈവ് സ്റ്റാർ റേറ്റിംഗും കരസ്ഥമാക്കി.