
തിരുവനന്തപുരം: ഗവ. കണ്ണാശുപത്രിയിലുള്ള പുനർജ്യോതി വിഷ്വൽ റീഹാബിലിറ്റേഷൻ സെന്ററിൽ നാളെ കാഴ്ച വൈകല്യമുള്ളവർക്കായി സെമിനാർ നടത്തുന്നു. നൂറ് ശതമാനം കാഴ്ചവൈകല്യത്തെ അതിജീവിച്ച് അസിം പ്രേംജി സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ബാംഗ്ളൂർ ഐ.ഐ.ഐ.ടി ഗവേഷണ വിദ്യാർത്ഥിയായ ഒ. ഐശ്വര്യ നയിക്കുന്ന സെമിനാറിൽ പ്രവേശനം സൗജന്യമാണ്. മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. കണ്ണാശുപത്രിയിലെ സെമിനാർ ഹാളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ നടക്കുന്ന സെമിനാറിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനായി 7994210701, 9946749521 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.