കോവളം : വെങ്ങാനൂർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 9.30 ന് സ്കൂൾ ഒാഡിറ്റോറിയത്തിൽ സോമതീരം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് ആയുർവേദ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ സാറാ ബേബി മാത്യു വിദ്യാർത്ഥി പ്രതിനിധിക്ക് പത്രം നൽകി നിർവഹിക്കും. സ്കൂൾ പി.ടി.എ പ്രസിഡന്റ് എസ്.ഹരീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുട്ടയ്ക്കാട് ആർ.എസ്. ശ്രീകുമാർ,റിട്ട. അദ്ധ്യാപകൻ വെങ്ങാനൂർ എൻ.രാമകൃഷ്ണൻ നായർ,സ്കൂൾ മാനേജർ ദീപ്തി ഗിരീഷ്,എച്ച്.എം.വി.എസ് സുമ,സ്റ്റുഡന്റ് പൊലീസ് കേഡറ്റ് സി.പി.ഒ സിന്ധു.പി.എൽ ,കേരളകൗമുദി കോവളം ലേഖകൻ ഷാജിമോൻ,സെയിൽസ് എക്സിക്യൂട്ടീവ് ശ്രീജിത്ത്.വി.എം , എ.സതികുമാർ, ടി.സുധീന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.സോമതീരം ഗ്രൂപ്പ് ചെയർമാൻ ഡോ.ബേബി മാത്യു സോമതീരമാണ് സ്കൂളിലേക്ക് ആവശ്യമായ പത്രം സ്പോൺസർ ചെയ്യുന്നത്.