
കല്ലമ്പലം: ഗൾഫ് റേഡിയോ പ്രക്ഷേപണത്തിലൂടെ ശ്രദ്ധേയനായ നാവായിക്കുളം വെട്ടിയറ ശ്യാംശ്രീയിൽ ജി.ശ്രീധരൻ പിള്ള (74 - വെട്ടൂർ ശ്രീധരൻ) നിര്യാതനായി. വൃക്ക സംബന്ധമായ രോഗത്താൽ ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം . 90 കളിൽ യു.എ.ഇ യിൽ ആദ്യത്തെ മലയാളം റേഡിയോ ആരംഭിച്ചപ്പോൾ റാസ് അൽഖൈമയിൽ നിന്നുള്ള പ്രക്ഷേപണം നയിച്ചത് ഇദ്ദേഹമായിരുന്നു. പിന്നീടത് റേഡിയോ ഏഷ്യ എന്ന 24 മണിക്കൂർ പ്രക്ഷേപണമായി വളർന്നു. 20 വർഷത്തോളം റേഡിയോ ഏഷ്യയുടെ പ്രോഗ്രാം ഡയറക്ടർ ആയിരുന്നു. ഭാര്യ: ജെ.ശ്യാമളകുമാരി. മക്കൾ: നിഷ, ശിൽപ്പ. മരുമക്കൾ: കൃഷ്ണകുമാർ, അനൂപ്.
ഫോട്ടോ: ജി.ശ്രീധരൻപിള്ള