ramesh

തിരുവനന്തപുരം: സ്‌പ്രിംഗ്ളറുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണം താൻ നേരത്തെ ഉന്നയിച്ച വസ്തുതകൾ ശരിവയ്‌ക്കുന്നതാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വോട്ടുചെയ്ത് അധികാരത്തിലേറ്റിയ സ്വന്തം ജനതയെ കണക്കുപറഞ്ഞ് വിൽക്കാൻ ഇറങ്ങിയ മുഖ്യമന്ത്രി ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാൻ യോഗ്യനല്ല.

അൽപമെങ്കിലും ലജ്ജയോ മാന്യതയോ അവശേഷിക്കുന്നുവെങ്കിൽ മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നേരിടണം. ജനങ്ങളുടെ സ്വകാര്യ വിവരങ്ങൾ വിദേശ കമ്പനിക്ക് വിറ്റുവെന്നും അതിന് പിന്നിൽ മുഖ്യമന്ത്രിയുടെ മകളാണെന്നുമുള്ള ആരോപണം ഗൗരവമേറിയതാണെന്ന് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.