കോവളം: പള്ളിച്ചൽ മുരുക്കാശ്ശേരി ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠ വാർഷിക മഹോത്സവത്തിന് തിങ്കളാഴ്ച തുടക്കമാകും.രാവിലെ 5.45ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം. 7നും 9നും ഉഷപൂജ, അനുജ്ഞാകലശം, ജലാധിവാസം, തുടർന്ന് മദ്ധ്യാഹ്ന പൂജ. ചൊവ്വാഴ്ച പ്രഭാത പൂജകൾ കഴിഞ്ഞ് രാവിലെ 9 മുതൽ ഷഷ്ഠി അഭിഷേകവും, പൂജയും. ഉച്ചയ്ക്ക് 12ന് ദീപാരാധന,വൈകിട്ട് 6ന് മയിൽ വാഹന പ്രതിഷ്ഠയ്ക്ക് മുന്നോടിയായിട്ടുള്ള ചടങ്ങുകളും, പ്രതിഷ്ഠാ കലശപൂജയും. രാത്രി 7ന് അത്താഴപൂജ.

ബുധനാഴ്ച രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം,8.15നും 8.45നും മദ്ധ്യേ മയിൽ വാഹനപ്രതിഷ്ഠയും അഭിഷേകവും, തന്ത്രി പ്രശാന്ത് പോറ്റി മുഖ്യകാർമ്മികത്വം വഹിക്കും, വൈകിട്ട് 5ന് പ്രഭാഷണം കുമാരസംഭവ മാഹാത്മ്യം, 6.15ന് ഗണപതി ഭഗവാന് അപ്പം മൂടൽ, 6.30ന് അലങ്കാര ദീപാരാധന, അത്താഴപൂജ. വ്യാഴാഴ്ച രാവിലെ

8ന് ഭഗവാന് വിശേഷാൽ കളഭാഭിഷേകം, തുടർന്ന് മദ്ധ്യാഹ്നപൂജ,11.30ന് ദീപാരാധന, വൈകിട്ട് 5 മുതൽ പുരാണഗ്രന്ഥ പാരായണം, ഭഗവത് ഗീതാമാഹാത്മ്യം, 6.30ന് സന്ധ്യാദീപാരാധന, ഭഗവതിസേവ, രാത്രി 8ന് അത്താഴപൂജ. വെള്ളിയാഴ്ച രാവിലെ 5.45ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 8ന് ഭക്തിഗാനസുധ, 10ന് അഷ്ടാഭിഷേകം, തുടർന്ന് ശതകലശാഭിഷേകം, ഉച്ചയ്ക്ക്12.30 മുതൽ മദ്ധ്യാഹ്നപൂജ, 1ന് ദീപാരാധന.