ആറ്റിങ്ങൽ: ആലംകോട് - കടയ്ക്കാവൂർ - മീരാൻ കടവ് റോഡിന്റെ പണി ഇഴയുന്നതിൽ പ്രതിഷേധിച്ച് ആലംകോട് ഐക്യവേദി റോഡ് ഉപരോധവും പ്രതിഷേധ സംഗമവും നടത്തി. ഏഴുമാസം മുൻപാണ് പണി ആരംഭിച്ചത്. റോഡ് കലിംഗുകൾ വെട്ടിപ്പൊളിച്ച് ഇട്ടതോടെ ഗതാഗതത്തിനും തടസമായി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ജോഷി ബാസു ഉദ്ഘാടനം ചെയ്തു. ഐക്യവേദി കൺവീനർ എ.കെ. സുലൈമാൻ അദ്ധ്യക്ഷത വഹിച്ചു. എ.ആർ. ഷാജു,​ മണമ്പൂർ ദിലീപ്,​ അൻസാർ കടയ്ക്കാവൂർ,​ അഷറഫ്,​ മുഹമ്മദ് റാഫി,​ റഫീക്ക്,​ സക്കീർ എന്നിവർ സംസാരിച്ചു.