p

തിരുവനന്തപുരം: നിയമസഭയുടെയും സഭാംഗങ്ങളുടെയും അന്തസും അവകാശങ്ങളും ഹനിക്കുന്ന പ്രവൃത്തികൾ അംഗങ്ങളിൽ നിന്നുണ്ടാകരുതെന്ന് സ്പീക്കർ എം.ബി. രാജേഷിന്റെ റൂളിംഗ്.

കഴിഞ്ഞ തിങ്കളാഴ്ച പ്രതിപക്ഷത്ത് നിന്ന് ടി. സിദ്ദിഖിന്റെ നേതൃത്വത്തിൽ നൽകിയ അടിയന്തരപ്രമേയ നോട്ടീസ് സഭയിൽ വരും മുമ്പ് ദൃശ്യമാദ്ധ്യമങ്ങളിൽ പ്രചരിച്ചെന്ന് കാട്ടി മാത്യു.ടി തോമസ് ഉന്നയിച്ച ക്രമപ്രശ്നത്തിലാണ് സ്പീക്കറുടെ റൂളിംഗ്. അംഗം സംഭയിലുണ്ടായിട്ടും സ്പീക്കർ പേര് വിളിച്ചപ്പോൾ ഉന്നയിക്കാതിരുന്നതും അവഹേളനമാണെന്ന് മാത്യു.ടി. തോമസ് ക്രമപ്രശ്നത്തിൽ പറഞ്ഞിരുന്നു.തിങ്കളാഴ്ച പ്രതിപക്ഷ ബഹളത്തിൽ സഭ സ്തംഭിച്ചിരുന്നു.

സ്പീക്കർ അനുവദിക്കുകയും അംഗങ്ങൾക്ക് നൽകുകയും ചെയ്യുന്നത് വരെ സഭയിലെ അംഗമോ മറ്റ് വ്യക്തിയോ നോട്ടീസിന് പ്രചാരണം നൽകരുതെന്ന് സഭാചട്ടങ്ങളിലുണ്ടെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി. നോട്ടീസിന് സഭയിൽ മറുപടി നൽകുന്ന ദിവസം വരെ പ്രചാരണം പാടില്ലെന്നും ചട്ടത്തിലുണ്ട്. തിങ്കളാഴ്ചത്തേത് സഭയിൽ അന്ന് നടാടെ സംഭവിച്ചതാണെന്ന് കരുതുന്നില്ല. സഭാ നടപടിച്ചട്ടത്തെക്കുറിച്ചുള്ള ധാരണക്കുറവ് കൊണ്ടുള്ള വീഴ്ചയായി മാത്രം കാണാനുമാവില്ല. പ്രതിപക്ഷാംഗങ്ങൾ നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണെങ്കിലും നോട്ടീസ് നൽകിയ അംഗത്തെ ക്ഷണിക്കുമ്പോൾ ഉന്നയിക്കാതിരിക്കുന്നത് അനൗചിത്യമാണെന്നും സ്പീക്കർ വ്യക്തമാക്കി.

വൈ​ദ്യു​തി​ ​മേ​ഖ​ല​യിൽ
വ​ൻ​ ​കു​തി​പ്പ്:​ ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​ക​ഴി​ഞ്ഞ​ ​ഒ​രു​ ​വ​ർ​ഷ​ത്തി​നു​ള്ളി​ൽ​ ​സം​സ്ഥാ​ന​ത്ത് ​വൈ​ദ്യു​തി​ ​മേ​ഖ​ല​ ​വ​ൻ​ ​കു​തി​പ്പാ​ണ് ​ന​ട​ത്തി​യ​തെ​ന്ന് ​ധ​നാ​ഭ്യ​ർ​ത്ഥ​ന​ ​ച​ർ​ച്ച​ക​ൾ​ക്ക് ​മ​റു​പ​ടി​ ​പ​റ​യ​വേ​ ​മ​ന്ത്രി​ ​കെ.​കൃ​ഷ്ണ​ൻ​കു​ട്ടി​ ​നി​യ​മ​സ​ഭ​യി​ൽ​ ​അ​റി​യി​ച്ചു.​ ​ജ​ല​ ​വൈ​ദ്യു​തി​ ​പ​ദ്ധ​തി​ക​ളി​ൽ​ ​നി​ന്ന് 38.5​ ​മെ​ഗാ​വാ​ട്ടും​ ​സൗ​രോ​ർ​ജ​ത്തി​ലൂ​ടെ​ 325​ ​മെ​ഗാ​വാ​ട്ടും​ ​ഉ​ൾ​പ്പെ​ടെ​ 363.5​ ​മെ​ഗാ​വാ​ട്ട് ​വൈ​ദ്യു​തി​ ​പു​തു​താ​യി​ ​ഉ​ത്പാ​ദി​പ്പി​ച്ചു.​ 124​ ​മെ​ഗാ​വാ​ട്ടി​ന്റെ​ ​പ​ദ്ധ​തി​ ​ഉ​ട​ൻ​ ​പൂ​ർ​ത്തി​യാ​കും.

800​ ​മെ​ഗാ​വാ​ട്ടി​ന്റെ​ ​ഇ​ടു​ക്കി​ ​ര​ണ്ടാം​ ​ഘ​ട്ട​ത്തി​ന് ​പാ​രി​സ്ഥി​തി​കാ​നു​മ​തി​ ​കി​ട്ടി.​ 200​ ​മെ​ഗാ​വാ​ട്ടി​ന്റെ​ ​ശ​ബ​രി​ഗി​രി​ ​പ​ദ്ധ​തി​യും​ ​പൂ​ർ​ത്തി​യാ​ക്കും.​ ​ഇ​ത്ത​ര​ത്തി​ൽ​ 3000​ ​മെ​ഗാ​വാ​ട്ട് ​അ​ധി​കം​ ​ക​ണ്ടെ​ത്തി​ ​വൈ​ദ്യു​തി​ ​മേ​ഖ​ല​യി​ൽ​ ​സ​മ്പൂ​ർ​ണ്ണ​ ​സ്വ​യം​ ​പ​ര്യാ​പ്ത​ത​ ​കൈ​വ​രി​ക്കും.​ ​കെ.​എ​സ്.​ഇ.​ബി​ ​ഇൗ​ ​വ​ർ​ഷം​ 1417​ ​കോ​ടി​യു​ടെ​ ​ലാ​ഭം​ ​കൈ​വ​രി​ച്ചു.