
തിരുവനന്തപുരം: പരിശീലനം പൂർത്തിയാക്കിയ 99 ഡ്രൈവർ പൊലീസ് കോൺസ്റ്റബിൾമാരുടെ പാസിംഗ് ഔട്ട് പരേഡ് ശനിയാഴ്ച രാവിലെ 8.30 ന് തിരുവനന്തപുരം എസ്.എ.പി ഗ്രൗണ്ടിൽ നടക്കും. മുഖ്യമന്ത്റി പിണറായി വിജയൻ അഭിവാദ്യം സ്വീകരിക്കും. പൊലീസ് മേധാവി അനിൽകാന്ത്, ബറ്റാലിയൻ എ.ഡി.ജി.പി കെ.പത്മകുമാർ എന്നിവർ പങ്കെടുക്കും. അടിസ്ഥാന പരിശീലനത്തിന് പുറമേ പുതുതലമുറ വാഹനങ്ങളുടെ ഉപയോഗം, പരിപാലനം, വി.വി.ഐ.പി സുരക്ഷാ ഡ്യൂട്ടി, എസകോർട്ട് ഡ്യൂട്ടി എന്നിവ സംബന്ധിച്ച പ്രത്യേക പരിശീലനവും ഇവർക്ക് നൽകിയിട്ടുണ്ട്.