p

തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ സിറ്റി ഗ്യാസ് വിതരണ സംവിധാനം നടപ്പാക്കാൻ എ.ജി ആൻഡ് പി പ്രദം എന്ന കമ്പനിയെ പെട്രോളിയം ആൻഡ് നാച്ച്വറൽ ഗ്യാസ് റെഗുലേ​റ്ററി ബോർഡ് ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

സി​റ്റി ഗ്യാസ് വിതരണ സംവിധാനത്തിന് ലിക്വിഫൈഡ് കംപ്രസ്ഡ് നാച്ച്വറൽ ഗ്യാസ്

സ്​റ്റേഷനാണ് സ്ഥാപിക്കേണ്ടത്. ഇതിന് ഒരേക്കർ സ്ഥലം വേണം. ഗ്യാസ് പൈപ്പ് ലൈനിനു സമീപമുള്ള സ്ഥലങ്ങളിലും പ്രധാന റോഡിനോട് ചേർന്നും സ്​റ്റേഷനുകൾ സ്ഥാപിക്കുന്നതാണ് പ്രായോഗികം. ചവറയിൽ കെ.എം.എം.എല്ലിന്റെ കൈവശമുള്ള ഭൂമിയാണ് സ്​റ്റേഷനുകൾ സ്ഥാപിക്കുന്നതിന് അനുയോജ്യം. ഭൂമി അനുവദിക്കുന്നതിന് കെ.എം.എം.എല്ലിനെ സമീപിച്ചിട്ടുണ്ടെന്നും സുജിത് വിജയൻ പിള്ളയുടെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നൽകി.

ഭൂ​പ​രി​ഷ്‌​ക​ര​ണം​ ​കൃ​ത്യ​മാ​യി
ന​ട​പ്പാ​യി​ല്ല​:​ ​മ​ന്ത്രി​ ​രാ​ധാ​കൃ​ഷ്‌​ണൻ

തി​രു​വ​ന​ന്ത​പു​രം​:​ ​ഭൂ​പ​രി​ഷ്‌​ക​ര​ണ​ ​നി​യ​മ​മ​നു​സ​രി​ച്ച് ​ക​ണ്ടെ​ത്തി​യ​ ​മി​ച്ച​ഭൂ​മി​ ​കൃ​ത്യ​മാ​യി​ ​ന​ൽ​കി​യി​രു​ന്നെ​ങ്കി​ൽ​ ​പ​ട്ടി​ക​ജാ​തി​ക്കാ​ര​ട​ക്ക​മു​ള്ള​ ​വി​ഭാ​ഗ​ങ്ങ​ളു​ടെ​ ​ഭൂ​പ്ര​ശ്നം​ ​ഇ​പ്പോ​ൾ​ ​ച​ർ​ച്ച​ ​ചെ​യ്യേ​ണ്ടി​ ​വ​രി​ല്ലാ​യി​രു​ന്നു​വെ​ന്ന് ​മ​ന്ത്രി​ ​കെ.​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​നി​യ​മ​സ​ഭ​യി​ലെ​ ​ചോ​ദ്യോ​ത്ത​ര​വേ​ള​യി​ൽ​ ​പ​റ​ഞ്ഞു.​ ​മി​ച്ച​ഭൂ​മി​ ​കൃ​ത്യ​മാ​യി​ ​വി​ത​ര​ണം​ ​ചെ​യ്തി​രു​ന്നെ​ങ്കി​ൽ​ ​ഭൂ​മി​യു​ടെ​ ​കു​റ​വ് ​ഉ​ണ്ടാ​കു​മാ​യി​രു​ന്നി​ല്ല.
ഭ​വ​ന​ര​ഹി​ത​ർ​ക്ക് ​ഭൂ​മി​യും​ ​വീ​ടും​ ​ന​ൽ​ക​ണ​മെ​ന്ന​താ​ണ് ​സ​ർ​ക്കാ​ർ​ ​നി​ല​പാ​ട്.​ ​ഭൂ​മി​യും​ ​വീ​ടും​ ​ന​ൽ​കാ​ൻ​ ​ക​ഴി​യാ​ത്ത​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​ഫ്ളാ​റ്റി​നെ​ക്കു​റി​ച്ച് ​ആ​ലോ​ചി​ച്ച​ത്.​ ​എ​ന്നാ​ൽ​ ​ഫ്ളാ​റ്റു​ക​ൾ​ ​ന​ൽ​കു​ന്ന​തി​നോ​ട് ​സ​ർ​ക്കാ​രി​ന് ​യോ​ജി​പ്പി​ല്ല.​ ​മൂ​ന്നു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ​ ​പ​ട്ടി​ക​ജാ​തി,​ ​പ​ട്ടി​ക​ ​വ​ർ​ഗ​ ​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ​ഭൂ​മി​യും​ ​പാ​ർ​പ്പി​ട​വും​ ​ന​ൽ​കാ​നു​ള്ള​ ​ന​ട​പ​ടി​ക​ളാ​ണ് ​സ​ർ​ക്കാ​ർ​ ​സ്വീ​ക​രി​ക്കു​ന്ന​ത്.​ ​ഒ​റ്റ​പ്പെ​ട്ട​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​താ​മ​സി​ക്കു​ന്ന​ ​ആ​ദി​വാ​സി,​ ​പ​ട്ടി​ക​ജാ​തി,​ ​പ​ട്ടി​ക​ ​വ​ർ​ഗ​ ​വി​ഭാ​ഗ​ങ്ങ​ളു​ടെ​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​ത​ദ്ദേ​ശ​ ​ഭ​ര​ണ​ ​സ്ഥാ​പ​ന​ങ്ങ​ളു​മാ​യി​ ​ച​ർ​ച്ച​ ​ചെ​യ്ത് ​പ​രി​ഹ​രി​ക്കും.
പ​ട്ടി​ക​ജാ​തി​ ​വി​ക​സ​ന​ ​വ​കു​പ്പി​ലൂ​ടെ​ 2021​-22​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷ​ത്തി​ൽ​ 4020​ ​ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ​ഭൂ​മി​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ 1006​ ​പ​ട്ടി​ക​വ​ർ​ഗ​ ​കോ​ള​നി​ക​ളി​ൽ​ ​കൂ​ടി​ ​സ​ർ​ക്കാ​ർ​ഇ​ന്റ​ർ​നെ​റ്റ് ​ക​ണ​ക്ടി​വി​റ്റി​ ​ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള​ ​മ​ണ്ണെ​ണ്ണ
സ​ബ്സി​ഡി​ ​തു​ക​ ​വ​ർ​ദ്ധി​പ്പി​ക്കി​ല്ല​:​ ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ​ന​ൽ​കു​ന്ന​ ​മ​ണ്ണെ​ണ്ണ​യു​ടെ​ ​സ​ബ്‌​സി​ഡി​ത്തു​ക​ ​വ​ർ​ദ്ധി​പ്പി​ക്കാ​നാ​കി​ല്ലെ​ന്ന് ​മ​ന്ത്രി​ ​സ​ജി​ ​ചെ​റി​യാ​ൻ​ ​നി​യ​മ​സ​ഭ​യി​ൽ​ ​പ​റ​ഞ്ഞു.​ ​നി​ല​വി​ൽ​ ​ലി​റ്റ​റി​ന് 25​ ​രൂ​പ​യാ​ണ് ​സ​ബ്സി​ഡി​ ​ന​ൽ​കു​ന്ന​ത്.​ ​ഇ​തി​നാ​യി​ 350​ ​കോ​ടി​ ​ചെ​ല​വി​ടു​ന്നു​ണ്ട്.​ ​സ​ബ്സി​ഡി​ത്തു​ക​ ​ഉ​യ​ർ​ത്തി​യാ​ൽ​ 1500​ ​കോ​ടി​യെ​ങ്കി​ലും​ ​വേ​ണ്ടി​വ​രും.​ ​സ​ർ​ക്കാ​രി​ന്റെ​ ​ഇ​പ്പോ​ഴ​ത്തെ​ ​സാ​മ്പ​ത്തി​ക​ ​സ്ഥി​തി​ ​അ​നു​സ​രി​ച്ച് ​അ​ത് ​സാ​ദ്ധ്യ​മ​ല്ല.

നി​ല​വി​ൽ​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി​ 269​ ​ലി​റ്റ​ർ​ ​മ​ണ്ണെ​ണ്ണ​ ​മാ​ത്ര​മാ​ണ് ​കേ​ന്ദ്ര​ത്തി​ൽ​ ​നി​ന്ന് ​ല​ഭി​ക്കു​ന്ന​ത്.​ ​ഒ​രു​ ​ല​ക്ഷം​ ​ലി​റ്റ​റാ​ണ് ​വേ​ണ്ട​ത്.​ ​ആ​വ​ശ്യ​മാ​യ​ത് ​ന​ൽ​കാ​ൻ​ ​കേ​ന്ദ്രം​ ​ത​യ്യാ​റാ​കു​ന്നി​ല്ല.​ ​മ​ത്സ്യ​ഫെ​ഡി​നെ​ ​മ​ണ്ണെ​ണ്ണ​ ​വി​ത​ര​ണ​ത്തി​ന്റെ​ ​സ്വ​ത​ന്ത്ര​ ​ഏ​ജ​ൻ​സി​യാ​യി​ ​അം​ഗീ​ക​രി​ക്ക​ണ​മെ​ന്നും​ ​മ​ന്ത്രി​ ​ആ​വ​ശ്യ​പ്പെ​ട്ടു.

ന​ഷ്ട​പ​രി​ഹാ​രം​ 5​ ​ല​ക്ഷം
ന​ൽ​കാ​ൻ​ ​ആ​ലോ​ചന
ക​ട​ലി​ൽ​ ​അ​പ​ക​ട​ത്തി​ൽ​ ​മ​രി​ക്കു​ന്ന​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​ആ​ശ്രി​ത​ർ​ക്ക് 5​ ​ല​ക്ഷം​ ​രൂ​പ​ ​ന​ഷ്ട​പ​രി​ഹാ​രം​ ​ന​ൽ​കു​ന്ന​തി​നെ​ക്കു​റി​ച്ച് ​ആ​ലോ​ചി​ക്കും.​ ​എ​ല്ലാ​ ​മ​ത്സ്യ​ബ​ന്ധ​ന​ ​യാ​ന​ങ്ങ​ൾ​ക്കും​ ​ഇ​ൻ​ഷ്വ​റ​ൻ​സ് ​ഏ​ർ​പ്പെ​ടു​ത്തു​ക​യാ​ണ് ​സ​ർ​ക്കാ​ർ​ ​ല​ക്ഷ്യം.​ ​പ്രീ​മി​യം​ ​തു​ക​യു​ടെ​ 90​ ​ശ​ത​മാ​ന​വും​ ​സ​ർ​ക്കാ​ർ​ ​ന​ൽ​കും.

മ​ത്സ്യ​ബോ​ർ​ഡി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തി​ട്ടു​ള്ള​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ​മ​ത്സ്യ​ബ​ന്ധ​ന​ ​യാ​ന​ങ്ങ​ളും​ ​മ​റ്റു​ ​ഉ​പ​ക​ര​ണ​ങ്ങ​ളും​ ​വാ​ങ്ങു​ന്ന​തി​ന് ​ഈ​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷം​ ​പ​ലി​ശ​ര​ഹി​ത​ ​വാ​യ്പ​ ​ന​ൽ​കാ​ൻ​ ​നാ​ലു​കോ​ടി​ ​അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.​ ​ഇ​തു​കൂ​ടാ​തെ​ ​സ​ഹ​ക​ര​ണ​ ​സം​ഘ​ങ്ങ​ളി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തി​ട്ടു​ള്ള​വ​ർ​ക്ക് ​യാ​ന​ങ്ങ​ൾ​ ​വാ​ങ്ങു​ന്ന​തി​നു​ള്ള​ ​വാ​യ്പ​യു​ടെ​ ​പ​ലി​ശ​ ​പൂ​ർ​ണ​മാ​യും​ ​സ​ർ​ക്കാ​ർ​ ​വ​ഹി​ക്കും.​ 2021​-​ 22​ൽ​ ​മ​ത്സ്യ​ല​ഭ്യ​ത​ 6.02​ ​ല​ക്ഷം​ ​മെ​ട്രി​ക് ​ട​ണ്ണാ​യി​ ​വ​ർ​ദ്ധി​ച്ചു.​ ​മ​ത്സ്യ​ഫെ​ഡി​ലെ​ ​പി​ൻ​വാ​തി​ൽ​ ​നി​യ​മ​നം​ ​പ​രി​ശോ​ധി​ക്കു​മെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.