
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് രാഷ്‌ട്രീയ കോളിളക്കം സൃഷ്‌ടിക്കുന്നതിനിടെ സ്വപ്‌ന സുരേഷിന്റെ മകൾ തിങ്കളാഴ്‌ച വിവാഹിതയാകുന്നു. മണ്ണന്തല ആനന്ദവല്ലീശ്വരം ക്ഷേത്രത്തിൽ വിവാഹം നടത്താനുള്ള തയ്യാറെടുപ്പാണ് നടക്കുന്നത്. സ്വപ്‌നയുടെ ആദ്യ ഭർത്താവായ കൃഷ്‌ണകുമാറിന്റെ മകളാണ് വിവാഹിതയാകുന്നത്. വട്ടിയൂർക്കാവ് കാഞ്ഞിരംപാറ സ്വദേശിയാണ് വരൻ. അടുത്ത ബന്ധുക്കൾ മാത്രമായിരിക്കും പങ്കെടുക്കുക. സ്വപ്‌ന വിവാഹത്തിനെത്തില്ലെന്ന് കൃഷ്‌ണകുമാർ പറഞ്ഞു. വിവാഹത്തെപ്പറ്റി അറിയില്ലെന്നായിരുന്നു സ്വപ്‌നയുടെ പ്രതികരണം.