തിരുവനന്തപുരം: ദേശീയ രാഷ്ട്രീയത്തിൽ എൻ.സി.പിയുടെ പ്രസക്തി വർദ്ധിച്ചുവരുന്നതായി എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ പറഞ്ഞു. രാഷ്ട്രപതി സ്ഥാനാർത്ഥിയെ തീരുമാനിക്കുന്ന കാര്യത്തിൽ ഇന്ത്യയിലെ മുഴുവൻ പ്രതിപക്ഷ രാഷ്ട്രീയപ്രസ്ഥാനങ്ങളും ഏകസ്വരത്തിൽ ശരത് പവാറിന്റെ പേര് നിർദ്ദേശിച്ചത് ഇതിനുദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. എൻ.സി.പി ജില്ലാ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വെള്ളയമ്പലം ആൽത്തറനഗറിൽ സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ദേശീയ ജനറൽ സെക്രട്ടറി ടി.പി. പീതാംബരൻ നിർവഹിച്ചു. തുടർന്ന് പുതുതായി നിയമിതനായ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആട്ടുകാൽ അജി ചുമതലയേറ്റു. യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് സുരേഷ് ബാബു അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് രാജൻ, ലതികാ സുഭാഷ്, സംസ്ഥാന ജനറൽ സെക്രട്ടറി അലിക്കോയ, സുഭാഷ് പുഞ്ചകോട്ടിൽ, എം.പി. മുരളി, സെക്രട്ടറിമാരായ കെ.ആർ. സുഭാഷ്, കെ. ഷാജി, സുഭാഷ് ചന്ദ്രൻ, എക്സിക്യുട്ടീവ് അംഗങ്ങളായ അഡ്വ. ആർ. സതീഷ്, ഇടക്കുന്നിൽ മുരളി, ആറാലുംമൂട് മുരളി എന്നിവർ യോഗത്തിൽ പങ്കെടുത്തു.