ഉദിയൻകുളങ്ങര: കുറ്റിയായണിക്കാട് കൈരളി ഗ്രന്ഥശാലയ്ക്ക് ശുചിത്വമിഷന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച വഴിയിടം ഉദ്ഘാടനം ഇന്ന് നടക്കും. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് അനുവദിച്ച കംപ്യൂട്ടറിന്റെ ഉദ്ഘാടനവും, ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെ അനുമോദിക്കലും ഇതോടൊപ്പം നടക്കും. ഇന്ന് വൈകിട്ട് 4ന് കുറ്റിയായണിക്കാട് കൈരളി ഗ്രന്ഥശാലയിൽ നടക്കുന്ന ചടങ്ങിൽ ഗ്രന്ഥശാല പ്രസിഡന്റ് ഡി.ഗോപൻ സെക്രട്ടറി എൻ. ദിവാകരൻ നായർ, ആര്യങ്കോട് ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷ ഒ.ഗിരിജകുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.ലാൽ കൃഷ്ണൻ എന്നിവർ പങ്കെടുക്കും.