തിരുവനന്തപുരം: ജലവൈദ്യുതി ഉത്പാദന വർദ്ധനവിനായി വൈദ്യുതി ബോർഡിലെ സംഘടനകൾക്ക് ഒട്ടേറെ കാര്യങ്ങൾ ചെയ്യാനാകുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് വെൽഫെയർ ഓർഗനൈസേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സെമിനാർ പരമ്പര ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘടനാ സമ്മേളനത്തിന്റെ ഉദ്‌ഘാടനം ജനതാദൾ ദേശീയ വർക്കിംഗ് പ്രസിഡന്റ് ബി.എം. ഫാറൂഖ് നിർവഹിച്ചു. സംസ്ഥാന പ്രസിഡന്റ് എസ്. സുബാഷ് അദ്ധ്യക്ഷത വഹിച്ചു. ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനും വൈദ്യുതി പഠനകേന്ദ്രത്തിന്റെ ഉദ്‌ഘാടനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നിർവഹിച്ചു.