കിളിമാനൂർ : മടവൂർ സർവീസ് സഹകരണ ബാങ്കിലെ വിവിധ പദ്ധഥികളുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3.30ന് നടക്കും.ബാങ്കിന്റെ നേതൃത്വത്തിൽ മടവൂരിൽ പുതുതായി ആരംഭിക്കുന്ന സഹകരണ സൂപ്പർമാർക്കറ്റ്, സഹകരണ ജനസേവനകേന്ദ്രം, മാവിൻമൂട്ടിൽ ആരംഭിക്കുന്ന എക്‌സ്രെ ഇ.സി.ജി യൂണിറ്റ്,ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന 24 മണിക്കൂർ ആംബുലൻസ് സേവനം എന്നിവയാണ് ഇന്ന് ഉദ്ഘാടന ചെയ്യുന്നത്.വൈകിട്ട് 3.30ന് നടക്കുന്ന ചടങ്ങിൽ പൊതുസമ്മേളവും സൂപ്പർമാർക്കറ്റിന്റെ ഉദ്ഘാടനവും മന്ത്രി വി.എൻ.വാസവൻ നിർവഹിക്കും.ആംബുലൻസ് സർവ്വീസിന്റെ ഫ്ളാഗ് ഓഫ് മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും.ബാങ്കിന്റെ എ.ടി എം ഉദ്ഘാടനം സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും ജനസേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം കടകംപള്ളി സരേന്ദ്രൻ എം.എൽ.എ യും ഡിജിറ്റൽ എക്‌സ്രെ ഇ.സി.ജി യൂണിറ്റിന്റെ ഉദ്ഘാടനം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ കൃഷ്ണൻനായരും നിർവ്വഹിക്കും.വി. ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.