
ചിറയിൻകീഴ്: പോസ്റ്റ് ഓഫീസിന് സമീപം ശിവരാജ് ഭവനിൽ അഡ്വ.പി.ശിവശങ്കരൻ നായർ (96) നിര്യാതനായി. ദേവസ്വം ബോർഡ്, ഫെഡറൽ ബാങ്ക് ലീഗൽ അഡ്വക്കേറ്റ്, എൻ.ഡി.പി ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ്, എൻ.എസ്.എസ് പ്രതിനിധി മെമ്പർ, ന്യൂ കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകൻ, ചിറയിൻകീഴ് സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സി.ജെ രാജമ്മ. മകൻ: എസ്.ശശികുമാർ. മരുമകൾ: എസ്.രമാദേവി. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.