speaker

തിരുവനന്തപുരം : നിയമസഭയിൽ യാതൊരു മാദ്ധ്യമ വിലക്കും ഇല്ലെന്ന് ആവർത്തിച്ച് സ്പീക്കർ എം.ബി.രാജേഷ്. പാർലമെന്റിൽ നിയന്ത്രണമുള്ള മൊബൈൽ ഫോൺ പോലും വിലക്കാത്ത കേരള നിയമസഭയെ പറ്റി പർവതീകരിച്ച വാർത്തകളാണ് വന്നതെന്ന് സ്പീക്കർ പറഞ്ഞു.

വായനാ മാസാചരണത്തിന്റെ ഭാഗമായി പി.എൻ.പണിക്കർ ഫൗണ്ടേഷനും ഇ.സോമനാഥ് ഫ്രറ്റേണിറ്റിയും സംഘടിപ്പിച്ച 'വാർത്തയും വായനയും' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മന്ത്രിമാരും സ്പീക്കറും പ്രതിപക്ഷനേതാവും ഉണ്ടാകാറുള്ള ഒന്നാം നിലയിലേക്ക് മാദ്ധ്യമ പ്രവർത്തകരെ പ്രവേശിപ്പിക്കുന്നതിൽ നിയന്ത്രണമുണ്ടായി. ഇത് സുരക്ഷയുടെ ഭാഗമായി ബന്ധപ്പെട്ടവർ ചെയ്തതാണ്. ഇക്കാര്യത്തിൽ നേരത്തെ ഒരു നിർദ്ദേശവും നൽകിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പി.എൻ.പണിക്കർ ഫൗണ്ടേഷൻ പ്രസിഡന്റ് പന്ന്യൻ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എൻ.ബാലഗോപാൽ, ബി.മുരളി, ഡോ.എസ്.ആർ.സഞ്ജീവ്, സുജിത് നായർ, ഡോ. റോണി തോമസ് എന്നിവർ സംസാരിച്ചു.