വൈത്തിരി:എൻ ഊര് ഗോത്ര പൈതൃക ഗ്രാമം പദ്ധതിയുടെ ഭാഗമായി രണ്ട് ദിവസമായി നീണ്ടു നിന്ന മഴക്കാഴ്ച ഗോത്രപാരമ്പര്യ ഉൽപന്ന പ്രദർശന വിപണന ഭക്ഷ്യകലാ മേള സമാപിച്ചു.
സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം അഡ്വ.ടി സിദ്ധിഖ് എം.എൽ.എ നിർവഹിച്ചു.
വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് അദ്ധ്യക്ഷനായി.
മഴക്കാഴ്ച മേളയിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം അഡ്വ.ടി സിദ്ധിഖ് എം.എൽ എ നിർവഹിച്ചു.എൻ ഊര് ആസ്പിരേഷൻ ഡിസ്ട്രിക് വയനാട് പരിശീലകർക്കുള്ള സർട്ടിഫിക്കറ്റ്, മൊമന്റോ എന്നിവയുടെ വിതരണവും ചടങ്ങിൽ നടന്നു. മഴക്കാലം ഗോത്ര സമൂഹത്തോടൊപ്പം അനുഭവവേദ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മഴക്കാഴ്ച ഒരുക്കിയത്. മേപ്പാടി സ്വദേശി കൃഷ്ണൻ വൈദ്യരുടെ നേതൃത്വത്തിലാണ് വംശീയ വൈദ്യ ചികിത്സ ക്യാമ്പ് നടക്കുന്നത്. ആദിവാസി മരുന്നുകളാണ് ഇവിടെയുള്ളത്. ഗോത്ര പാരമ്പര്യ ചികിത്സ പരിചയപ്പെടുത്തുന്നത് ഭാഗമായി ആവി കുളിയും ഇവിടെ സജ്ജീകരിച്ചിരുന്നു. ജില്ലയിലെ ഗോത്ര ജനതയുടെ തനത് കാർഷിക പാരമ്പര്യം ജനങ്ങളിലേക്കെത്തിക്കുകയാണ് എൻ ഊര് ഗോത്ര പുരാതന കാർഷിക ഉപകരണ പ്രദർശത്തിലൂടെ .
മേളയുടെ ഭാഗമായി രണ്ട് ദിവസമായി വിവിധ ഗോത്രകലാ പരിപാടികളും അരങ്ങേറി.

സമാപന സമ്മേളനത്തിൽ മെമ്പർമാരായ എൻ.കെ ജ്യോതിഷ് കുമാർ, ജോഷി വർഗ്ഗീസ് എൻ ഊര് ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി വി ബാലകൃഷ്ണൻ ,എൻ ഊര് ചാരിറ്റബിൾ സൊസൈറ്റി ജോയിന്റ് സെക്രട്ടറി മണി മീഞ്ചാൽ, മാനന്തവാടി ടി.ഡി.ഒ സി . ഇസ്മായിൽ, ജൂനിയർ സൂപ്രണ്ട് കെ.ആർ രജീഷ്, വൈത്തിരി ടി.ഇ.ഒ എസ്.എസ് രജിനികാന്ത്, സൈറ്റ് മാനേജർ ശ്രീനാഥ്, പ്രൊജക്ട് ഓഫീസർ ഇൻ ചാർജ് കെ.കെമോഹൻദാസ്,എൻ ഊര് ഗോത്ര പൈതൃക ഗ്രാമം സി.ഇ.ഒ ഇൻ ചാർജ് പി.എസ് ശ്യാം പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.
കേരളത്തിൽ അധിവസിക്കുന്ന ഗോത്ര ജനതയുടെ പൈതൃകവും സംസ്‌ക്കാരവും സംരക്ഷിക്കുകയും പാരമ്പര്യ വിജ്ഞാനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച വേറിട്ടതും സ്ഥിരതയുള്ളതും വരുമാനദായകവുമായ സംരംഭമാണ് എൻ ഊര് ഗോത്ര പൈതൃക ഗ്രാമം. ഗോത്ര ജനതയുടെ വൈവിധ്യങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്താനാണ് എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലൂടെ.