കൽപ്പറ്റ: പാഴ്‌വസ്തു വ്യാപാര മേഖലയെ ജി.എസ്.ടിയിൽ നിന്ന് ഒഴിവാക്കണമെന്ന് കേരള സ്‌ക്രാപ്പ് മർച്ചന്റ്സ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കോർപ്പറേറ്റുകളുടെ കടന്നുവരവ് തടയുക, ചെറുകിട വ്യാപാരികളെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. സംസ്ഥാന പ്രസിഡന്റ് മുത്തു മൗലവി പട്ടാമ്പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ.പി.എ ഷരീഫ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് എം.സി.ബാവ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ കെ.വി.ഹാരീസ് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കൗൺസിൽ അംഗം കെ.പി.സാദിഖ് മുഹമ്മദ്, ജില്ലാ വൈസ് പ്രസിഡന്റ് പ്രജീഷ് കുമാർ, ജില്ലാ ജോ.സെക്രട്ടറി ടി.പി.ലത്തീഫ് പനമരം, ജില്ലാ രക്ഷാധികാരി ടി.റസാഖ്, കെ.പി.ഹാരീസ്, പി.ഹാരിഫ്, പി.കെ.ഹനീഫ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി എം.എച്ച്. അസ്‌കർ സ്വാഗതവും പി.വി.അഷ്‌റഫ് നന്ദിയും പറഞ്ഞു.