കൽപ്പറ്റ: കെൽട്രോണിൽ പി.ജി ഡിപ്ലോമ ഇൻ ടെലിവിഷൻ ജേണലിസം കോഴ്സിലേക്ക് (ഒരു വർഷം) അപേക്ഷ ക്ഷണിച്ചു. മാദ്ധ്യമ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ്, പ്ലേസ്‌മെന്റ് എന്നിവ ലഭിക്കും. പ്രിന്റ് മീഡിയ ജേണലിസം, സോഷ്യൽ മീഡിയ ജേണലിസം, മൊബൈൽ ജേണലിസം, ആങ്കറിംഗ് എന്നിവയിലും പരിശീലനം ലഭിക്കും. യോഗ്യത ഏതെങ്കിലും വിഷയത്തിൽ ബിരുദം. അവസാന വർഷ ബിരുദ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷകൾ 15ന് മുമ്പ് കോഴിക്കോട് കേന്ദ്രത്തിൽ ലഭിക്കണം. ഫോൺ: 9544958182.