മുട്ടിൽ: വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന യുവാവ് പിടിയിൽ. മുട്ടിൽ പാക്കിസ്ഥാൻ കോളനി ഇടത്തോള കൊറ്റേശ്ശേരി വീട്ടിൽ സക്കീർ ഇ.കെ (39) ആണ് പിടിയിലായത്. മുട്ടിൽ ഭാഗത്ത് കൽപ്പറ്റ എക്‌സൈസ് റെയിഞ്ച് ഇൻസ്‌പെക്ടർ പി.ബാബുരാജും സംഘവും നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. കാർ പാർക്ക് ചെയ്ത് വിദ്യാർത്ഥികൾക്ക് കഞ്ചാവ് കൈമാറുന്നതാണ് രീതി. കഞ്ചാവ് കടത്താൻ ഉപയോഗിച്ച കെ.എൽ 11 എ. എൽ 5851 കാറും 310 ഗ്രാം കഞ്ചാവും 7000 രൂപയും കണ്ടെത്തി. പ്രിവന്റീവ് ഓഫീസർമാരായ അനിൽകുമാർ.കെ, ബഷീർ കെ.കെ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജോണി.കെ ,ജോഷി തുമ്പാനം സുഷാദ് പി.എസ്, അരുൺ പി.ഡി, സുധീഷ് കെ.കെ, ഷിനോജ് എം. ജെ, അനന്തു മാധവൻ, ആഷിക് എ.ആർ ഡ്രൈവർ സന്തോഷ് കുമാർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.