കൽപ്പറ്റ: നരേന്ദ്ര മോദി സർക്കാരിന്റെ എട്ടാംവാർഷികാഘോഷത്തിന്റെ ഭാഗമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഇന്ന് വയനാട് ജില്ലയിലെ വിവിധ കോളനികൾ സന്ദർശിക്കും. രാവിലെ 10.30ന് അംബേദ്കർ കോളനി (തിരുമംഗലം പടിഞ്ഞാറത്തറ), 11.30ന് മദോത്ത് വയൽ കോളനി (പനമരം), ഉച്ചയ്ക്ക് 12.30ന് വീട്ടിപ്പുര കോളനി (പൂതാടി) എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തുന്നത്.