 
കൽപ്പറ്റ: അശരണരും ദീർഘകാലമായി രോഗാവസ്ഥയിൽ കഴിയുന്നവരുമായ കുട്ടികളുടെ ആരോഗ്യ ക്ഷേമ പ്രവർത്തനത്തിനായി നടത്തുന്ന ചക്കസദ്യ ചാലഞ്ചിന് തുടക്കമായി. ചക്കസദ്യ ചാലഞ്ചിന്റെ ആദ്യ കൂപ്പൺ ജില്ലാ പൊലീസ് മേധാവി ഡോ.അർവിന്ദ് സുകുമാറും ഭാര്യ എഴുത്തുകാരി ഇന്ദു ചിന്തയും ചേർന്ന് ഏറ്റുവാങ്ങി ഉദ്ഘാടനംചെയ്തു. ചക്കസദ്യ ചാലഞ്ച് 19ന് മുട്ടിൽ പഞ്ചാര ബിൽഡിംഗിൽ നടക്കുമെന്ന് സൊലേസ് വയനാട് ജില്ലാ കൺവീനർ സി.ഡി.സുനീഷ്, പോഗ്രാം ജനറൽ കൺവീനർ ഹിഫ്ളുൽ റഹ്മാൻ എന്നിവർ അറിയിച്ചു. വിവരങ്ങൾക്ക്: 94470 10397, 9656658445.