മാനന്തവാടി: മാനന്തവാടിയിൽ മണ്ണിടിഞ്ഞ് ആദിവാസി യുവാവ് മരിക്കാൻ കാരണക്കാരായവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കർഷക തൊഴിലാളി യൂണിയൻ മാനന്തവാടി ഏരിയ കമ്മിറ്റി ആവശ്യപെട്ടു. യാതൊരു മാനദണ്ഡവും പാലിക്കാതെ അശാസ്ത്രീയമായി ചെങ്കുത്തായ കുന്നുകളിൽ നിന്ന് മണ്ണ് നീക്കം ചെയ്യാൻ ജിയോളജി വകുപ്പ് അനുവദി നല്കിയതാണ് മണ്ണ് ഇടിഞ്ഞ് ഒരു ജീവൻ പൊലിയാൻ കാരണം. മാനന്തവാടി താലൂക്കിലെ പലയിടങ്ങളിലും നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് അനധികൃതമായി പെർമീറ്റ് നല്കുന്ന ഉദ്യേഗസ്ഥ മണ്ണ് മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു. സി.ടി.പ്രേംജിത്ത് അദ്ധ്യക്ഷത വഹിച്ചു. എ.ഉണ്ണികൃഷ്ണൻ, ജി.കെ.സുരേന്ദ്രൻ, ഷൈല ജോസ് എന്നിവർ പ്രസംഗിച്ചു.