kaanchavu
കഞ്ചാവുമായി പിടിയിലായ നിസാർ,ഷിഹാബുദ്ദീൻ

സുൽത്താൻ ബത്തേരി : പിക്കപ്പ് വാഹനത്തിൽ കടത്തുകയായിരുന്ന 161 കിലോ കഞ്ചാവുമായി രണ്ട് പേരെ സംസ്ഥാന എക്‌സൈസ് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് സുൽത്താൻ ബത്തേരി അമ്മായിപ്പാലത്ത് വെച്ച് പിടികൂടി. പാലക്കാട് പരദൂർ സ്വദേശി നിസാർ (37) മലപ്പുറം കൊണ്ടോട്ടി സ്വദേശി ഷിഹാബുദ്ദീൻ(45) എന്നിവരെയാണ് പിടികൂടിയത്. ആന്ധ്രയിൽ നിന്ന് കൊണ്ടുവരുകയായിരുന്നു കഞ്ചാവ്. വാഹനത്തിന്റെ രഹസ്യ അറയിലാണ് സൂക്ഷിച്ചിരുന്നത്. ഒപ്പമുണ്ടായിരുന്ന കാറും സ്‌ക്വാഡ് പിടികൂടി