 
കൽപ്പറ്റ: പുതുതായി രൂപീകരിച്ച സീനിയർ ചേംബർ ഇന്റർനാഷണൽ കൈനാട്ടി ലീജിയന്റെ ഉദ്ഘാടനം മുൻ ദേശീയ പ്രസിഡന്റ് അഡ്വ: ടി.വി. സുഗതൻ നിർവഹിച്ചു. ദേശീയ വൈസ് പ്രസിഡന്റ് കെ.പി.ടി. ജലീൽ' ദേശീയ കോഓർഡിനേറ്റർമാരായ കെ.മുരളീധരൻ, പ്രൊഫ: സി.കെ. പ്രദീപ്, മാനന്തവാടി പ്രസിഡന്റ് വേണു നാഥൻ ,ട്രഷറർ കെ.ജി.സുബിൻ ,പുതുതായി രൂപീകരിച്ച. സീനിയർ ചേംബർ ഇന്റർനാഷണൽ കൈനാട്ടി ലീജിയന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സുനിത വാസുദേവൻ എന്നിവർ പ്രസംഗിച്ചു. കൈനാട്ടി ലീജിയന്റെ ഭാരവാഹികളായി സുനിതാ വാസുദേവൻ (പ്രസിഡന്റ്) ഇ.കെ അരൂൺ (സെക്രട്ടറി) കെ.ജി. സിമ്പിൽ (ട്രഷറർ)വനിതാ വിഭാഗം ലിഷ മാധവൻ ( പ്രസിഡന്റ്) പ്രജി (സെക്രട്ടറി) സീനിലറ്റ് വിഭാഗം: നവന്യ സുരേഷ് (' പ്രസിഡണ്ട്) അഭിനന്ദ് ദേവ് (സെക്രട്ടറി).