മാനന്തവാടി: എടവക അമ്പലവയൽ പി.വി.സന്തോഷ് (58) നിര്യാതനായി. ബാവലി ഗവ.യു.പി സ്‌കൂൾ പ്രധാനാധ്യാപകനായി വിരമിച്ച ഇദ്ദേഹം പോരൂർ ഗവ.എൽ പി, പയിങ്ങാട്ടിരി ഗവ.യു.പി, മാനന്തവാടി ഗവ.യു.പി, പാലിയാണ ഗവ.യു.പി, നല്ലൂർനാട് ഗവ.യു.പി എന്നീ വിദ്യാലയങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: എസ്.യമുന (പ്രധാനാദ്ധ്യാപിക, ഗവ.എൽ.പി സ്‌കൂൾ), പുതുശ്ശേരി. മക്കൾ: അർജുൻ (മർച്ചന്റ് നേവി), ഡോ.അഞ്ജന (ഇ.എം.എസ്. ആശുപത്രി, പെരിന്തൽമണ്ണ) ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, കേന്ദ്രനിർവാഹക സമിതിയംഗം, സംസ്ഥാന വിദ്യാഭ്യാസ ഉപസമിതി കൺവീനർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോഴിക്കോട് വെങ്ങാലി ജെട്ടി റോഡിലായിരുന്നു ഇപ്പോൾ താമസം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിന് കൈമാറി.