clean
ക്ലീൻ കൂടോത്തുമ്മൽ ക്യാമ്പയിനിന്റെ ഉദ്ഘാടനം കണിയാമ്പറ്റഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമല രാമൻ നിർവ്വഹിക്കുന്നു

കണിയാമ്പറ്റ: ഹരിത കേരളം മിഷന്റേയും ദർശന ലൈബ്രറിയുടെയും നേതൃത്വത്തിൽ നടത്തിവരുന്ന ക്ലീൻ കൂടോത്തുമ്മൽ കാമ്പയിനിന്റെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി കടകളിൽ വേസ്റ്റ് ബിൻ സ്ഥാപിക്കലും കർമ്മസമിതി രൂപീകരണവും നടന്നു. കൂടോത്തുമ്മൽ ടൗണിൽ നടന്ന കാമ്പയിൻ കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമല രാമൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എ.വി സുജേഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു.കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നജീബ് കരണി കർമസമിതി അംഗങ്ങൾക്കുള്ള ടാഗ് വിതരണം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സുമ മുഖ്യ പ്രഭാഷണം നടത്തി.കാമ്പയിനിന്റെ ഭാഗമായി ക്ലബ്, ലൈബ്രറി ഭാരവാഹികൾ, ഓട്ടോ തൊഴിലാളികൾ, വ്യാപാരികൾ, കുടുംബശ്രീ പ്രവർത്തകർ, ജനപ്രതിനിധികൾ തുടങ്ങിയവരെ ഉൾപ്പെടുത്തി 30 അംഗ കർമസമിതി രൂപീകരിച്ചു. അംഗങ്ങൾ 4 ടീമുകളായി തിരിഞ്ഞ് ഓരോ ആഴ്ചയിലും ഒരു ടീമിന്റെ നേതൃത്വത്തിൽ ശുചീകരണം നടത്തും. കടകളുടെ മുമ്പിൽ വൃത്തിയുള്ള പ്ലാസ്റ്റിക്, വൃത്തിയുള്ള പേപ്പർ എന്നിവ നിക്ഷേപിക്കുന്നതിനായി ബിന്നുകൾ സ്ഥാപിക്കുകയും കടകൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു.
കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. കുഞ്ഞായിഷ, ദർശന ലൈബ്രറി സെക്രട്ടറി ബിജു, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ അഖിയ, ശുചിത്വ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ റഹിം ഫൈസൽ, വാർഡ് മെമ്പർമാരായ ടി. കെ. സരിത, ബിന്ദു ബാബു, ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ്, ശിവൻ പിള്ള , ഒ.പി. വാസു, പ്രകാശൻ, ഉമ തുടങ്ങിയവർ സംസാരിച്ചു പ്രസംഗിച്ചു. ദർശന ലൈബ്രറി ഭാരവാഹികൾ, സരിക, സ്പർശം, ഗ്രാമരശ്മി ക്ലബ് ഭാരവാഹികൾ, ഓട്ടോ തൊഴിലാളികൾ, വ്യാപാരികൾ, കുടുംബശ്രീ പ്രവർത്തകർ, പൊതു ജനങ്ങൾ, ഹരിതകേരളം മിഷൻ ആർ. പി തുടങ്ങിയവർ പങ്കെടുത്തു.