കൽപ്പറ്റ: ജില്ലാ ലൈബ്രറി കൗൺസിൽ, ജില്ലാ ലൈബ്രറി, കൽപ്പറ്റ ലൈബ്രറി മേഖല സമിതിഎന്നിവരുടെ ആഭിമുഖ്യത്തിൽ വായനപക്ഷാചരണം ജില്ലാ തല ഉദ്ഘാടനം കൈനാട്ടി പത്മപ്രഭ പൊതുഗ്രന്ഥാലയത്തിൽ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം എ. ടി. ഷൺമുഖൻ ഉദ്ഘാടനം ചെയ്തു. 'പുതിയ കാലം പുതിയ വായന 'എന്ന വിഷയത്തിൽ ഏഴുത്തുകാരൻ കുഞ്ഞികണ്ണൻ വാണിമേൽ വിഷയാവതരണം നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. കെ. സുധീർ,പി. എൻ. പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ലൈബ്രറി വികസന സമിതി ചെയർമാൻ ഇ. കെ. ബിജുജൻ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി വികസന സമിതി കൺവീനർ പി. കെ. ബാബുരാജ്, ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം മാഗി വിൻസെന്റ്, പത്മപ്രഭ പൊതു ഗ്രന്ഥാലയം പ്രസിഡന്റ് ടി. വി. രവീന്ദ്രൻ ,പി. എ.റഷീദ് എന്നിവർ പ്രസംഗിച്ചു.