disha
'ദിശ 'കരിയർ ഗൈഡൻസ് ശില്പശാല എൽ രമാദേവി ഉദ്ഘാടനം ചെയ്യുന്നു

മാനന്തവാടി: ഗോത്ര വിഭാഗം വിദ്യാർത്ഥികൾക്കായി 'ദിശ 'കരിയർ ഗൈഡൻസ് ശില്പശാല സംഘടിപ്പിച്ചു. കേരള മഹിള സമഖ്യ സൊസൈറ്റി അസോസിയേറ്റ് പ്രോജക്ട് ഡയറക്ടർ എൽ രമാദേവി ഉദ്ഘാടനം ചെയ്തു. പഴശ്ശി രാജസ്മാരക ഗ്രന്ഥാലയം സെക്രട്ടറി വി.കെ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ഡോ. മിനി പ്രസാദ്, നവീൻ പ്രസാദ് എന്നിവർ 'വിവിധ യൂണിവേഴ്സിറ്റികളിലെ കോഴ്സുകളും സാദ്ധ്യതകളും ' വിഷയമവതരിപ്പിച്ചു. പ്രദീഷ് കെ.ആർ, അഡ്വ രാധിക, ഷിനോജ് വി.പി, രഹന്യ കെ.എം എന്നിവർ നേതൃത്വം നൽകി.